Caritas hospital

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങള്‍അസ്ലീല സൈറ്റുകള്‍ക്ക് വിറ്റ ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങള്‍അസ്ലീല സൈറ്റുകള്‍ക്ക് വിറ്റ ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ കേസില്‍ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. വിദേശത്തു വെച്ച് ഭാര്യയുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും അവ പിന്നീട് അസ്‌ളീല വെബ്സൈറ്റുകള്‍ക്ക് വില്‍പ്പനയ്ക്ക് വെക്കുകയും ചെയ്തു എന്നാണ് പരാതി. ഒരു സുഹൃത്താണ് ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്ന കാര്യം യുവതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ ഇമെയിലും ടെലഗ്രാം അക്കൗണ്ടും മൊബൈല്‍ഫോണും പരിശോധിച്ചപ്പോള്‍ അശ്ലീല ദൃശ്യങ്ങളും, ദൃശ്യങ്ങള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും കണ്ടെത്തി. ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. പിന്നീട് യുവതി തന്ത്രപൂര്‍വം ഭര്‍ത്താവിനെ നാട്ടിലെത്തിക്കുകയായിരുന്നു. നാട്ടില്‍ വെച്ച് നാലു വയസുള്ള കുട്ടിക്ക് മുന്നില്‍ വെച്ചും ഇയാള്‍ ലൈംഗിക വൈകൃതം കാണിച്ചു. ഇതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

പത്തു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം ഇവര്‍ യുകെയിലായിരുന്നു. ഭര്‍ത്താവ് അശ്ലീല വിഡിയോകള്‍ക്ക് അടിമയാണെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. നിരന്തരം കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തുമായിരുന്നു. കുളിമുറിയില്‍ ഒളിക്യാമറ വയ്ക്കുമായിരുന്നെന്നും യുവതി മൊഴി നല്‍കി. നഗ്‌നദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.

Husband arrested for selling wife’s bedroom footage to pornographic sites.

Share Email
Top