swayamvara
pulimoottil

ഇറാന്‍- അമേരിക്ക യുദ്ധം പുതിയ തലത്തിലേക്ക്: ഇറാന്റെ ഊര്‍ജകേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണത്തിന് യുഎസ്

ഇറാന്‍- അമേരിക്ക യുദ്ധം പുതിയ തലത്തിലേക്ക്: ഇറാന്റെ ഊര്‍ജകേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണത്തിന് യുഎസ്

വാഷിംഗ്ടണ്‍: ഇറാന്‍- അമേരിക്ക യുദ്ധം പുതിയ തലത്തിലേക്ക്: ഇറാന്റെ ഊര്‍ജകേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണത്തിന് ലക്ഷ്യമിട്ട് യു.എസ്.ഈ വാരാന്ത്യത്തില്‍ ഇത്തരത്തിലൊരു ആക്രമണം ഉണ്ടാവുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.

ഇറാനിലെ ഊര്‍ജ മേഖലാ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ശക്തമായ ആക്രമണം നടത്തുന്നതിനുള്ള സാധ്യത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിശോധിക്കുകയാണെന്ന് വിഷയവുമായി ബന്ധപ്പെട്ട രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ വാരാന്ത്യത്തോടെ തന്നെ ആക്രമണം ആരംഭിക്കാനിടയുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ആക്രമണത്തിനായുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെങ്കിലും അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും സാഹചര്യ ങ്ങള്‍ക്കനുസരിച്ച് പദ്ധതിയില്‍ മാറ്റം വരാനിടയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇറാനെതിരെ രണ്ടാഴ്ച്ച നീളുന്ന വ്യോമാക്രമണ പദ്ധതി നേരത്തേ തയ്യാറാക്കിയിരുന്നെങ്കിലും, കൂടുതല്‍ ശക്തമായ ആക്രമണമാണ് ചില ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പിന്തുണയ്ക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ അധികൃതരുമായി ചര്‍ച്ച യുഎസ് ചര്‍ച്ച നടത്തിയതായും വിവരമുണ്ട്. എന്നാല്‍, സൈനിക നടപടിയില്‍ ഇസ്രയേല്‍ നേരിട്ട് പങ്കാളിയാകുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

ഇറാനിലെ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിയായി ഇസ്രയേല്‍ ലക്ഷ്യസ്ഥാനങ്ങളെയും പശ്ചിമേഷ്യയിലെ അമേരിക്കന്‍ ഊര്‍ജ അടിസ്ഥാനസൗകര്യങ്ങളെയും ആക്രമിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുടെ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലെവിറ്റ് പ്രതികരിച്ചത്, യാതാര്‍ഥ്യമായ ചര്‍ച്ചയിലേക്ക് ഇറാന്‍ എത്തുന്നതുവരെ അവര്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നായിരുന്നു.

Iran-US war reaches new level: US to attack Iran’s energy facilities

Share Email
LATEST excelnclexrn
More Articles
Top