swayamvara
pulimoottil

ഐപിസി കാനഡ റീജിയന്‍ വുമണ്‍സ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

ഐപിസി കാനഡ റീജിയന്‍ വുമണ്‍സ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

ടൊറന്റോ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കാനഡ റീജിയന്‍ വുമണ്‍സ് ഫെലോഷിപ്പിന്റെ 2026-2029 കാലയളവിലേക്കുള്ള പുതിയ നേതൃത്വം നിലവില്‍ വന്നു.സിസ്റ്റര്‍. പ്രെയസികുട്ടി ടോംസണ്‍ (പ്രസിഡണ്ട്),സിസ്റ്റര്‍. ഹെപ്‌സിബ ഗ്രേയ്‌സണ്‍ (വൈസ് പ്രസിഡണ്ട്), സിസ്റ്റര്‍.ജോളി റെജി (സെക്രട്ടറി), സിസ്റ്റര്‍. ലിജി ബെറില്‍ (ട്രഷറര്‍) എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവര്‍.

ഐപിസി കാനഡ റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ എബി കെ ബെന്നിന്റെ അധ്യക്ഷതയിലും സെക്രട്ടറി പാസ്റ്റര്‍ ബെറില്‍ തോമസിന്റെ നേതൃത്വത്തിലും നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.പുതിയ നേതൃത്വത്തിന്റെ കീഴില്‍ പ്രാര്‍ത്ഥന, ആത്മീയ വളര്‍ച്ച, വചന പഠനം, സ്ത്രീകളുടെ ശാക്തീകരണം, കുടുംബ ബന്ധങ്ങളുടെ ശക്തിപ്പെടുത്തല്‍, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും പുതിയ തലമുറയ്ക്ക് നല്ല മാതൃകയായി കൂടുതല്‍ സഹോദരിമാരെ ആത്മീയ ശുശ്രൂഷയിലേക്ക് നയിക്കുവാന്‍ പ്രോത്സാഹിപ്പിക്കുമെന്നും പാസ്റ്റര്‍ എബി കെ ബെന്‍ പുതിയ നേതൃത്വത്തിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു .

പ്രെയ്‌സികുട്ടി, ഹെപ്‌സിബ, ജോളി, ലിജി എന്നിവര്‍ സഭയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുമെന്നും യുവതലമുറയെ വിശ്വാസത്തിലും മൂല്യങ്ങളും വളര്‍ത്തുന്നതിനും പ്രാര്‍ത്ഥനയാല്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും , തങ്ങളെ തെരഞ്ഞെടുപ്പില്‍ സഹായിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദിയും സംയുക്തമായി അറിയിച്ചു.
ഐപിസി കാനഡ റീജിയന്‍ സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ പെനിയേല്‍ ചെറിയാന്‍ അനുഗ്രഹ പ്രാര്‍ത്ഥന നടത്തി പൊതുയോഗം സമാപിച്ചു.

New Leadership for IPC Canada Region Women’s Fellowship

വാര്‍ത്ത: സജി പുല്ലാട്,ഹ്യൂസ്റ്റണ്‍ .

Share Email
Top