swayamvara
pulimoottil

ഓപ്പറേഷന്‍ തൂഫാന്‍: ഓണക്കാലത്ത് പരിശോധന ശക്തമാക്കാന്‍ ആഭ്യന്തര വകുപ്പ്

ഓപ്പറേഷന്‍ തൂഫാന്‍: ഓണക്കാലത്ത് പരിശോധന ശക്തമാക്കാന്‍ ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് പരിശോധന ശക്താക്കാന്‍ ആഭ്യന്തര വകുപ്പ്. തൂഫാന്റെ ഭാഗമായി കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാന്‍ അനുവദിക്കില്ല. തൂഫാന്റെ ഭാഗമായി വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും. എസ് എച്ച് മാരുടെ മാറ്റത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും രണ്ടുദിവസത്തിനകം തന്നെ എസ്‌ഐ മാര്‍ക്ക് ചുമതല നല്‍കുന്ന നടപടികള്‍ പൂര്‍ത്തിയാകുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. കാലടി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ ശവമഞ്ചം ഒരുക്കിയ നടപടി പ്രാകൃതമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ദില്ലി: ഫുക്കറ്റില്‍ നിന്നും ദില്ലിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം ആകാശത്ത് പൊടുന്നനെ 300 അടി താഴ്ചയിലേക്ക് വീണ സംഭവത്തില്‍ വിമാനക്കമ്പനിയില്‍ നടത്തിയ പരിശോധനകളില്‍ രണ്ട് പൈലറ്റുമാര്‍ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റില്‍ (മയക്കുമരുന്ന് പരിശോധന) പരാജയപ്പെട്ടു. എല്ലാ പൈലറ്റുമാര്‍ക്കും നിര്‍ബന്ധിത ഡ്രഗ് പരിശോധന ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്.

ഫുക്കറ്റ്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. വിമാനം പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കുകയും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ വിഷയം അന്വേഷണവിധേയമായത്. ഇതിനു പിന്നാലെയാണ് വിമാനക്കമ്പനിയിലെ എല്ലാ പൈലറ്റുമാര്‍ക്കും മയക്കുമരുന്ന് പരിശോധന നിര്‍ബന്ധമാക്കിയത്. പുതിയതായി ഡ്രഗ് ടെസ്റ്റില്‍ പരാജയപ്പെട്ട പൈലറ്റുമാരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വ്യോമയാന മേഖലയിലെ സുരക്ഷയിലും പൈലറ്റുമാരുടെ ശാരീരിക-മാനസീക പരിശോധനകളിലും വരുന്ന വീഴ്ചകളെക്കുറിച്ച് വലിയ ആശങ്കയാണ് ഇതുയര്‍ത്തുന്നത്.

Operation Toofan: Home Department to intensify inspections during the Onam season.

Share Email
Top