swayamvara
pulimoottil

പെൻസിൽവേനിയ സാക്ഷ്യം വഹിച്ചത് ഫൊക്കാനയുടെ ചരിത്രത്തിലെ അവിസ്മരണീയ സമ്മേളനത്തിന്: ശ്രീകുമാർ ഉണ്ണിത്താൻ

പെൻസിൽവേനിയ സാക്ഷ്യം വഹിച്ചത് ഫൊക്കാനയുടെ ചരിത്രത്തിലെ അവിസ്മരണീയ സമ്മേളനത്തിന്: ശ്രീകുമാർ ഉണ്ണിത്താൻ

മീട്ടു റഹ്മത്ത് കലാം

പെൻസിൽവേനിയ: ഫൊക്കാനയുടെ ആവേശോ ജ്ജ്വലമായ മഹാസം ഗമത്തി നാണ് പെൻസിൽ വേനിയയിലെ കൽഹാ രി റിസോർട്ട് സാക്ഷ്യം വഹിച്ച തെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ. ചരിത്രത്തി ൽ ഇതുവരെ കാണാത്ത രീതിയിലുള്ള മികവാർന്ന കൺവെ ൻഷനാണ് ഇക്കുറി നടക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.  കൺവൻഷന്റെ മൂന്നാം ദിനത്തി ലെ ഗ്രാൻഡ് ഫിനാലെയിൽ സംസാരിക്കു കയായിരുന്നു അദ്ദേഹം.

അമേരിക്കൻ മണ്ണിൽ മോഹിനിയാട്ടത്തിലും ചെണ്ടമേളത്തിലും ഇരട്ട ഗിന്നസ് ലോക റെക്കോർഡുകൾ സ്വന്തമാക്കാൻ കഴിഞ്ഞത് സംഘടനയുടെ കഠിനാധ്വാനത്തിന്റെയും പ്രസിഡന്റ് സജിമോൻ ആന്റണിയുടെ ദീർഘവീ ക്ഷണത്തിന്റെയും ഫലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ സംഘടന കളുടെ നിരവധി കൺവൻഷനുകളിൽ പങ്കെടുത്തിട്ടു ണ്ടെങ്കിലും ഫൊക്കാനയുടെ ചരിത്രത്തിൽ ഇതുപോലൊരു കൺവൻഷൻ താൻ കണ്ടിട്ടില്ലെ ന്ന് ശ്രീകുമാർ ഉണ്ണിത്താൻ പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനങ്ങളുടെ മികവിന് അനുസൃതമായിരിക്കണം കൺവെൻഷനെന്നും അതിനപ്പുറം ചരിത്രമായി മാറുന്ന ഒരു മഹാസംഗമം ഒരുക്കണമെന്നുമുള്ള ആഗ്രഹമാണ് സാക്ഷാത്കരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇതൊരു വിസ്‌മയമാണ്. ഒന്നല്ല,രണ്ട് ഗിന്നസ് ലോക റെക്കോർഡുകളാണ് ഇവിടെ സൃഷ്ടിച്ചത്. ഏഴ് കടലുകൾക്കപ്പുറം അമേരിക്കയിൽ മോഹിനിയാട്ടത്തിലും ചെണ്ടമേളത്തിലും ഗിന്നസ് റെക്കോർഡ് സൃഷ്ടിക്കാൻ കഴിഞ്ഞത് വലിയ അഭിമാനമാണ്.” ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.

ആയിരം പേരെപങ്കെടുപ്പിച്ച്മോഹിനിയാട്ടം അവതരിപ്പിക്കാമെന്നസജിമോൻ ആൻ്റണിയുടെ ആശയംആദ്യം കേട്ടപ്പോൾ അതിന്റെ പ്രായോഗികതയെക്കുറിച്ച്സംശയമുണ്ടായിരുന്നെങ്കിലും,അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും സംഘടനാ പ്രവർത്തകരുടെ പൂർണ്ണ പിന്തുണയുമാണ് ഈ നേട്ടത്തിന് പിന്നിൽ. ആയിരത്തിലേറെ നർത്തകർ അണിനിരന്ന ഈ ഗിന്നസ് റെക്കോർഡിന് പിന്നിൽ സജിമോൻ ആന്റണിക്കൊപ്പം മനോജും ഗുരു ബീനാ മേനോനും നിർണായക പങ്കുവഹിച്ചു. മാസങ്ങളായുള്ള പരിശീലനത്തിനും

ഏകോപനത്തിനും നേതൃത്വം നൽകിയ ഗുരു ബീനാ മേനോൻ്റെ പരിശ്രമത്തെ അഭിനന്ദിച്ച ശ്രീകുമാർ ഉണ്ണിത്താൻ, ‘ഗിന്നസ് ഡോ. ബീനാ മേനോൻ’ എന്ന് അവരെ സ്നേഹപൂർവം വിശേഷിപ്പിച്ചു.

ചെണ്ടമേളത്തിലും പ്രതീക്ഷിച്ചതിനേക്കാൾ വലിയപങ്കാളിത്ത മാണ് ലഭിച്ചത്. 400 പേരെ ലക്ഷ്യമിട്ടിരുന്നെങ്കിലും 560 പേർ രജിസ്റ്റർ ചെയ്യുകയും 478 പേർ നേരിട്ട് പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.

വാദ്യകലാ ആചാര്യൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെയുംകലാമണ്ഡലം ശിവദാസ് ആശാന്റെയും കലാനിലയം കലാധരൻ ആശാന്റെയും നേതൃത്വത്തിൽ അരങ്ങേറിയ മേളപ്പെരുക്കം ഗിന്നസ് ചരിത്രത്തിന്റെ ഭാഗമായി മാറി.

യുവതലമുറയെ ഫൊക്കാനയുടെ പ്രവർത്തന ങ്ങളിലേക്ക് കൂടുതൽആകർ ഷിക്കുകയും, സംഘടനയുടെ നേതൃത്വം അടുത്ത തലമുറയ്ക്ക് കൈമാറുന്നതിനുള്ളഅടിത്തറഒരുക്കുകയുമായിരുന്നു ഈറെക്കോർഡുകളുടെ പ്രധാന ലക്ഷ്യം.

വലിയ പരിപാടികൾ സംഘടിപ്പി ക്കുന്നതിനുള്ള ചെലവിനെ ക്കുറിച്ച് വിമർശനം ഉന്നയിച്ചവർക്ക് മറുപടിയായി, പണംസമ്പാദിക്കുക മാത്രമല്ല സംഘടന യുടെ ലക്ഷ്യമെന്നും, വരുംതലമു റയ്ക്കും സംസ്കാരത്തിനുമായി നിക്ഷേപം നടത്തുകയാണ് പ്രധാനമെന്നുംഅദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽപോലും സാധ്യമാകാത്തതരത്തിലുള്ള രണ്ട് ഗിന്നസ് റെക്കോർഡുകൾ അമേരിക്കൻ മണ്ണിൽ സൃഷ്ട‌ിക്കാൻ കഴിഞ്ഞത് ഫൊക്കാനയുടെ പ്രവർത്തനശേഷിയുടെ തെളിവാണ് .കൺവൻഷനിലെജനപങ്കാളിത്തത്തെക്കുറിച്ചുംഅദ്ദേഹം ആവേശ ത്തോടെ സംസാരിച്ചു.

ഗോപിനാഥ് മുതുകാടിന്റെ പരിപാടി അർദ്ധരാത്രി 12 മണിയോടെ അവസാനിച്ചപ്പോഴും രണ്ടായിരത്തോളം ആളുകൾ ഹാളിൽ ഉണ്ടായിരുന്നു.

മോഹിനിയാട്ട വേഷത്തിൽ നൂറുകണ ക്കിന് നർത്തകർ ഒരുമിച്ച് സഞ്ചരിച്ച പ്പോൾ ഒരു  കടൽ ഒഴുകിയെ ത്തുന്നതു പോലെയാണ് അനുഭവ പ്പെട്ടതെന്നും, ആ കാഴ്ചയും ചെണ്ടമേ ളത്തിന്റെ താളപ്പെ രുക്കവും കൺവെൻഷൻ അവിസ്മ രണീയനിമിഷങ്ങളായിമാറിയെന്നും അദ്ദേ ഹം പറഞ്ഞു. ഫൊക്കാ നയുടെ പ്രവർത്ത നവും കൺവെ  ൻഷനും ഒരുപോലെ ചരിത്ര മായി മാറിയെന്നും, വരുംകാ ലങ്ങളിൽ ഇതിലും വലിയ ഉയരങ്ങൾ കീഴടക്കാൻ പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

രണ്ടുവർഷത്തെ ഭരണസമിതിയുടെ പ്രവർത്ത നങ്ങൾക്ക് പിന്തുണ നൽകിയ എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റി, ട്രസ്റ്റി ബോർഡ്, ഫൗണ്ടേഷൻ, ഭാരവാഹികൾ, അംഗസം ഘടനകൾ, പ്രവർത്തകർ, സന്നദ്ധപ്ര വർത്തകർ എന്നിവർക്ക് നന്ദി രേഖപ്പെടുത്തി യാണ് ജ് സെക്രട്ടറി തന്റെ പ്രസംഗം  അവസാനിപ്പിച്ചത്.

Pennsylvania witnessed a historic FOKANA convention: Sreekumar Unnithan.

Share Email
LATEST excelnclexrn
More Articles
Top