swayamvara
pulimoottil

കേരളത്തിൽ വന്ദേമാതരം ഒഴിവാക്കിയത് ഭരണഘടനാ ലംഘനമെന്ന് രാജീവ് ചന്ദ്രശേഖർ, ‘പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’; ബിജെപിയിലെ ഫണ്ട് തട്ടിപ്പ് വാർത്തകൾ തള്ളി

കേരളത്തിൽ വന്ദേമാതരം ഒഴിവാക്കിയത് ഭരണഘടനാ ലംഘനമെന്ന് രാജീവ് ചന്ദ്രശേഖർ, ‘പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’; ബിജെപിയിലെ ഫണ്ട് തട്ടിപ്പ് വാർത്തകൾ തള്ളി

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനവും മുഖ്യമന്ത്രി വി. ഡി. സതീശന്റെ സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മറ്റ് കോൺഗ്രസ് ഭരണ സംസ്ഥാനങ്ങളിൽ വന്ദേമാതരം പാടിയിട്ടും കേരളത്തിൽ അത് ഒഴിവാക്കിയത് മുസ്ലിം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും സർക്കാർ കീഴടങ്ങിയതിനാലാണെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും എബിവിപി ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തുമെന്നും രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാർലമെന്റ് നിയമം പാസാക്കിയിട്ടും കേരള സർക്കാർ അത് ലംഘിക്കുകയാണെന്നും വന്ദേമാതരം ഒഴിവാക്കിയത് വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി. വന്ദേമാതരം ആലപിക്കാത്തതിന് സംസ്ഥാന സർക്കാർ ഗുരുതരമായ നിയമ-രാഷ്ട്രീയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ചടങ്ങിനിടെ വന്ദേമാതരം ആലാപനം തടയാൻ മുതിർന്ന നേതാക്കൾ ശ്രമിച്ചതിനെയും അദ്ദേഹം പരിഹസിച്ചു.

അതേസമയം ബിജെപിക്കുള്ളിൽ തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് നടന്നുവെന്ന ആരോപണങ്ങൾ രാജീവ് ചന്ദ്രശേഖർ പൂർണ്ണമായും നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് പാർട്ടിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ കമ്മീഷനെയോ അച്ചടക്ക സമിതിയെയോ നിയോഗിച്ചുവെന്ന വാർത്തകൾ കെട്ടുകഥകളാണെന്നും അദ്ദേഹം പറഞ്ഞു. പി. സി. ജോർജിന്റെ പരാമർശങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളും അദ്ദേഹം തള്ളി. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് വസ്തുതകളുമായി യാതൊരു ബന്ധവുമില്ലെന്നും പാർട്ടിക്കുള്ളിലെ ആഭ്യന്തര നടപടികൾ ബിജെപിയുടെ സ്വകാര്യ വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
LATEST excelnclexrn
More Articles
Top