swayamvara
pulimoottil

കാലത്തിന്റെ ചുവരെഴുത്തുകള്‍ എന്ന പുസ്തകം ശ്രേഷ്ഠബാവ പ്രകാശനം ചെയ്തു

കാലത്തിന്റെ ചുവരെഴുത്തുകള്‍ എന്ന പുസ്തകം ശ്രേഷ്ഠബാവ പ്രകാശനം ചെയ്തു

ന്യൂജേഴ്‌സി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 37-ാം യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ വെച്ച് ഫാ. കുരിയാക്കോസ് പുതുപ്പാടി രചിച്ച കാലത്തിന്റെ ചുവരെഴുത്തുകള്‍ എന്ന പുസ്തകം ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് ജോസഫ് ബാവ പ്രകാശനം ചെയ്തു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മാര്‍ തീത്തോസിന് ആദ്യ പ്രതി നല്‍കിക്കൊണ്ടായിരുന്നു പ്രകാശന കര്‍മ്മം.

ജീവിതത്തിന്റെ വൈവിദ്യമാര്‍ന്ന അനുഭവങ്ങളേയും ആത്മീയ സത്യങ്ങളേയും ക്രൈസ്തവ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ വായിച്ചെടുക്കുന്ന ചിന്തകളുടെ സമാഹാരമാണ് കാലത്തിന്റെ ചുവരെഴുത്തുകള്‍ എന്നു ശ്രേഷ്ഠ കാതോലിക്ക തന്റെ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. കാലം മനുഷ്യ ജീവിതത്തില്‍ എഴുതിച്ചേര്‍ക്കുന്ന സന്തോഷവും ദുഖവും കണ്ണീരും പ്രത്യാശയും മുറിവുകളും സൗഖ്യവും ക്ഷമയും സ്‌നേഹവും ഈ ഗ്രന്ഥത്തിലെ ലേഖനങ്ങളുടെ ്പരധാന പ്രമേയമാണ്.ഇനിയും ധാരാണം ആത്മീയ ഗ്രന്ഥങ്ങള്‍ രചിക്കാന്‍ ഗ്രന്ഥകാരന് ദൈവം കൃപ നല്‍കട്ടെയെന്നും ശ്രേഷ്ഠബാവ തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.

അതിഭദ്രാസന സെക്രട്ടറി ഫാ. പോള്‍ തോട്ടക്കാട്ട്, ജോയിന്റ് സെക്രട്ടറി ഫാ. ബെല്‍സണ്‍ കുര്യാക്കോസ്, ട്രഷറര്‍ സിമി ജോസഫ്, ജോയിന്റ് ട്രഷറര്‍ ബോബി കുര്യാക്കോസ്, ഫാ. ജേക്കബ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു

Sreshtabava released the book ‘Kaalathinte Chuvarezhuthukal’.

Share Email
LATEST excelnclexrn
Top