swayamvara
pulimoottil

സെന്റ് മേരീസില്‍ സമ്മര്‍ ക്യാമ്പ് വിജയകരമായി

സെന്റ് മേരീസില്‍ സമ്മര്‍ ക്യാമ്പ് വിജയകരമായി

ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലത്തില്‍ കുട്ടികള്‍ക്കുവേണ്ടി മൂന്ന് ദിവസം നീണ്ടുനിന്ന സമ്മര്‍ ക്യാമ്പ് (Faith Fest-26) വിജയകരമായി നടത്തപ്പെട്ടു .വികാരി ഫാ. സിജു മുടക്കോടില്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ബൈബിള്‍ ,പ്രാര്‍ഥന, വ്യക്തിത്വ വികസനം , സോഷ്യല്‍ മീഡിയ , ക്‌നാനായ ചരിത്രം എന്നി വിഷയങ്ങളെ ആസ്പതമാക്കി ക്ലാസുകള്‍ നടത്തപ്പെട്ടു .

ഫാ. സിജു മുടക്കോടില്‍ ,ഫാ . അനീഷ് മാവേലിപുത്തന്‍പുര , സി. അലീസ ,ബ്രദര്‍ ജോഷ് , ഷിജി അലക്‌സ് , ലിന്‍സന്‍ കൈതമലയില്‍, ഷൈനി വിരുത്തികുളങ്ങര, ജൂലി പുതുശ്ശേരില്‍ , ജെയിംസ് കുന്നശ്ശേരി, റ്റിയ കണ്ടാരപ്പള്ളി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി . സജി പൂതൃക്കയില്‍ ക്യാമ്പ് ഡയറക്ടര്‍ ആയിരുന്നു .

ക്യാമ്പിന്റെ ഭാഗമായി നിരവധി ഇന്‍ഡോര്‍ – ഔട്ട്‌ഡോര്‍ ഗയിമുകളും നടത്തിയിരുന്നു. നൈല വാളതാറ്റ്, ജോഷ്വ മരങ്ങാട്ടില്‍, ഡയന വളളൂര്‍ എന്നിവര്‍ മികച്ച ക്യാമ്പര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു. പാരിഷ് എക്‌സിക്യൂട്ടീവ്, സിസ്റ്റേഴ്‌സ് , അധ്യാപകര്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി .

Summer camp at St. Mary’s concludes successfully.

Share Email
Top