ഹൂസ്റ്റണ്‍ :വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് വരുത്തി മദ്യം നല്‍കിയ കേസില്‍ ടെക്‌സസിലെ ഹൈസ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍. ആംഗ്ല്ടണ്‍ ഹൈസ്‌കൂളിലെ മുന്‍ അധ്യാപികയായ ഹോളി ആഡംസാണ് (Holly Adams) തെളിവ് നശിപ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം നല്‍കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റിലായത്.
വിദ്യാര്‍ത്ഥികളുമായി അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഒരു വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് നടപടി. വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് ക്ഷണിക്കുകയും ഫേസ് ടൈം വഴി ബന്ധപ്പെടുകയും ചെയ്തതായി പോലീസ് കണ്ടെത്തി.
അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ ഫോണുകളും നഗ്‌നചിത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 26,000 ഡോളര്‍ ജാമ്യത്തുകയില്‍ പുറത്തിറങ്ങിയ പ്രതിയെ സ്‌കൂള്‍ അധികൃതര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ലൈംഗികാതിക്രമത്തിന് ഇതുവരെ കേസെടുത്തിട്ടില്ലെങ്കിലും പൊലീസിന്റെ അന്വേഷണം തുടരുകയാണ്.
വാര്‍ത്ത: പി. പി ചെറിയാന്‍
Texas high school teacher arrested for inviting students to her home and providing alcohol.

















