വാഷിംഗ്ടണ്‍: ഇറാനെതിരേ സാമ്പത്തീക സൈനീക സമ്മര്‍ദങ്ങള്‍ ശക്തമാക്കാനുമെന്നു സൂചന നല്ഡകി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ഇറാനെതിരെ കൂടുതല്‍ ശക്തമായ സാമ്പത്തിക സമ്മര്‍ദം തുടരുമെന്നും ആവശ്യമെങ്കില്‍ സൈനിക നടപടി സ്വീകരിക്കുന്നതും പരിഗണിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഇറാന്‍ വിഷയത്തില്‍ യുഎസ് ഭരണകൂടം കടുത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കു ന്നതാണ് ട്രംപിന്റെ പുതിയ പ്രതികരണം. ഇറാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ന്നുപോകാന്‍ അനുവദിക്കണമോ അതോ ശക്തമായ സൈനിക നടപടി സ്വീകരിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ട സാഹചര്യമാണുള്ളതെന്നും ട്രംപ് സൂചിപ്പിച്ചു.
ഇറാനുമായുള്ള ചര്‍ച്ചകളെ ട്രംപ് വിശേഷിപ്പിച്ചത് ”വഞ്ചനാപരമായ ചര്‍ച്ചകള്‍” എന്നാണ്. ഇറാന്റെ ഭാഗത്തുനിന്നുള്ള ചര്‍ച്ചാ നീക്കങ്ങളെ യുഎസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.അതേസമയം, യുഎസ് സൈന്യ ത്തിന്റെ ആയുധശേഖരം കുറഞ്ഞതിന്റെ ഉത്തരവാദിത്തം മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തിനാണെന്നും ട്രംപ് ആരോപിച്ചു. മുന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ കാരണം സൈനിക വെടിക്കോപ്പുകളുടെയും മറ്റ് ആയുധങ്ങളുടെയും ശേഖരം കുറഞ്ഞുവെന്നാണ് ട്രംപിന്റെ വിമര്‍ശനം.
ഇറാനെതിരായ അടുത്ത നീക്കം എന്തായിരിക്കു മെന്ന കാര്യത്തില്‍ ട്രംപ് വ്യക്തമായ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സാമ്പത്തിക സമ്മര്‍ദവും സൈനിക നടപടിയുടെ സാധ്യതയും ഒരേസമയം മുന്നില്‍വെച്ചുള്ള കടുത്ത മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. ഇറാന്‍-യുഎസ് ബന്ധം കൂടുതല്‍ വഷളാകാനുള്ള സാധ്യതയും ഇതോടെ ശക്തമായിരിക്കുകയാണ്.
Trump signals he will intensify economic and military pressure on Iran..

















