swayamvara
pulimoottil

5,000 അമേരിക്കന്‍ നാവികര്‍ തായ്ലന്‍ഡിലേക്ക്; പട്ടായയില്‍ ലൈംഗികത്തൊഴിലാളികള്‍ക്കെതിരെ റെയ്ഡ് ശക്തമാക്കി

5,000 അമേരിക്കന്‍ നാവികര്‍ തായ്ലന്‍ഡിലേക്ക്; പട്ടായയില്‍ ലൈംഗികത്തൊഴിലാളികള്‍ക്കെതിരെ റെയ്ഡ് ശക്തമാക്കി

പട്ടായ: യുഎസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പല്‍ ഡടട അയൃമവമാ ഘശിരീഹി തായ്ലന്‍ഡിലെ പട്ടായയ്ക്കു സമീപമുള്ള ലേം ചബാങ് തുറമുഖത്ത് എത്താനിരിക്കെ നഗരത്തില്‍ ലൈംഗികത്തൊഴിലാളികള്‍ക്കെതിരായ പൊലീസ് നടപടി ശക്തമാക്കി. 5,000ഓളം യുഎസ് നാവികരും മറീനുകളുമാണ് കപ്പലിലുള്ളത്. 200 ദിവസത്തിലേറെ നീണ്ട കടല്‍ വിന്യാസത്തിന് ശേഷമാണ് സൈനികര്‍ വിശ്രമത്തിനായി തായ്ലന്‍ഡിലെത്തുന്നത്.

കപ്പലിന്റെ വരവിന് മുന്നോടിയായി പട്ടായയിലെ ബീച്ച്, നൈറ്റ് ലൈഫ് മേഖലകളില്‍ പൊലീസ് പട്രോളിങ് വര്‍ധിപ്പിച്ചു. കഴിഞ്ഞ വാരാന്ത്യത്തില്‍ നടത്തിയ റെയ്ഡുകളില്‍ ലൈംഗീക തൊഴിലാളികളെന്നു സംശയിക്കുന്ന 50 പേരെ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു.

തായ്ലന്‍ഡില്‍ വേശ്യാവൃത്തി നിയമവിരുദ്ധമാണെങ്കിലും പട്ടായ ഉള്‍പ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ലൈംഗികവ്യാപാരം വ്യാപകമായി നിലനില്‍ക്കുന്നതാണ് അധികൃതര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. യുഎസ് സൈനികരുടെ വരവിനു മുന്നോടിയായി ഈ മേഖലയില്‍ കര്‍ശന പരിശോധന നടത്തുകയാണ്.
അതേസമയം, യുഎസ് സൈനികരുടെ വരവ് പട്ടായയുടെ തളര്‍ന്ന ടൂറിസം മേഖലയ്ക്ക് സാമ്പത്തിക ഉണര്‍വ് നല്‍കുമെന്ന പ്രതീക്ഷയിലാണ് പ്രാദേശിക വ്യാപാരികള്‍. ഓരോ സൈനികനും പ്രതിദിനം 1,000 മുതല്‍ 3,000 തായ് ബാത്ത് വരെ ചെലവഴിച്ചേക്കാമെന്നാണ് പട്ടായ മേയര്‍ പൊറമാസെ എന്‍ഗാംപിചെസിന്റെ കണക്ക്. ഷോര്‍ ലീവ് ഘട്ടംഘട്ടമായായതിനാല്‍ സൈനികരുടെ ചെലവ് ഏതാനും ദിവസങ്ങളിലായി നഗരത്തിന്റെ വിവിധ മേഖലകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

സാന്‍ ഡിയാഗോയില്‍ നിന്ന് കഴിഞ്ഞ നവംബറില്‍ പുറപ്പെട്ട യുഎസ്എസ് എബ്രഹാം ലിങ്കണ്‍ പിന്നീട് ഇറാനെതിരായ യുഎസ് സൈനിക നടപടികളെ പിന്തുണയ്ക്കുന്നതിനായി മധ്യപൂര്‍വദേശത്തേക്ക് തിരിച്ചുവിടുകയായിരുന്നു. തുടര്‍ച്ചയായി 200 ദിവസത്തിലേറെ കടലില്‍ കഴിഞ്ഞ കപ്പലിന്റെ ദീര്‍ഘകാല വിന്യാസം ആധുനികകാലത്തെ റെക്കോര്‍ഡായി മാറിയതായി യുഎസ് നിയമനിര്‍മാതാക്കള്‍ പറഞ്ഞു. ദീര്‍ഘകാല വിന്യാസത്തിനിടെ കപ്പലിലെ സൈനികരുടെ മാനസികാരോഗ്യം, മോറല്‍, ജീവിതസാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിരുന്നു.

5,000 US sailors heading to Thailand; raids against sex workers intensified in Pattaya.

Share Email
LATEST excelnclexrn
Top