മാഡ്രിഡ്: സ്പെയിനിലെ കാനറി ദ്വീപുകൾക്ക് സമീപം കടലിൽ ദിവസങ്ങളോളം ഒഴുകിനടന്ന ബോട്ടിൽ നിന്ന് കുഞ്ഞ് ഉൾപ്പെടെ 80 പേരെ മരിച്ച നിലയിൽ കണ്ടെത്തി.ബോട്ടിൽ ജീവനോടെ ഉണ്ടായിരുന്ന 44 പേരെ സ്പാനിഷ് രക്ഷാപ്രവ ർത്തകർ രക്ഷപ്പെടുത്തി. പടിഞ്ഞാറൻ ആഫ്രി ക്കൻ രാജ്യമായ ഗാംബിയയിൽ നിന്ന് പുറപ്പെട്ട ബോട്ട് 26 ദിവസത്തോളം കടലിൽ ഒഴുകി നടന്നതായാണ് സ്പെയിൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
100-ലധികം ആളുകളുമായി ഓഗസ്റ്റ് ഏഴിനാണ് ബോട്ട് ഗാംബിയയിൽ നിന്ന് പുറപ്പെട്ടതെന്നാണ് നിഗമനം. ബുധനാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6.40ഓടെ കാനറി ദ്വീപുകളിലെ അർഗ്വിനെഗ്വിൻ തീരദേശ പട്ടണത്തിൽ നിന്ന് ഏകദേശം 65 മൈൽ തെക്കുപടിഞ്ഞാറായി ഒഴുകിനടന്ന നിലയിൽ താൽക്കാലികമായി നിർമ്മിച്ച ബോട്ട് കണ്ടെത്തുകയായിരുന്നു.തുടർന്ന് സ്പെയിനിന്റെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്റർ രക്ഷാപ്രവർത്ത നത്തിനായി കപ്പൽ അയച്ചു. രാത്രി 11ഓടെ ബോട്ടിലു ണ്ടായിരുന്ന 44 പുരുഷന്മാരെ രക്ഷപ്പെടുത്തി. എല്ലാവരും സഹാറയ്ക്ക് തെക്കൻ ഭാഗത്തുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് മാരിടൈം റെസ്ക്യൂ ആൻഡ് സേഫ്റ്റി സൊസൈറ്റി അറിയിച്ചു.
രക്ഷപ്പെടുത്തിയവരിൽ മൂന്ന് പേരുടെ നില ഗുരുതരമായതിനാൽ ഹെലികോ പ്റ്റർ മാർഗം കാനറി ദ്വീപുകളിലെ ആശുപത്രിയിലേക്ക് മാറ്റി. ശേഷിച്ചവരെ രക്ഷാപ്രവർത്തന കപ്പലിൽ അർഗ്വിനെഗ്വിൻ തുറമുഖത്ത് എത്തിച്ച് വ്യാഴാഴ്ച പുലർച്ചെ കരയിലെ ത്തിച്ചതായും അധികൃതർ അറിയിച്ചു.അറ്റ്ലാന്റിക് സമുദ്രം കുടിയേറ്റക്കാർക്ക് മരണപാതയായി മാറുന്നതിൽ കാനറി ദ്വീപുകളുടെ പ്രസിഡന്റ് ഫെർണാണ്ടോ ക്ലാവിഹോ ആശങ്ക രേഖപ്പെടുത്തി. കാനറി ദ്വീപുകളും സ്പെയിനും കുടിയേറ്റ വിഷയത്തിൽ അടിയന്തരവും സമഗ്രവുമായ നയം സ്വീകരിക്കണമെന്നും യൂറോപ്പ് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
80 dead, 44 rescued after boat found adrift off Canary Islands: OfficialsThe boat is believed to have departed Gambia 26 days before being found.

















