Caritas hospital

മാനിനെ ലക്ഷ്യമിട്ട് ഉതിര്‍ത്ത വെടിയേറ്റ് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ 74 കാരന്‍ അറസ്റ്റില്‍

മാനിനെ ലക്ഷ്യമിട്ട് ഉതിര്‍ത്ത വെടിയേറ്റ് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ 74 കാരന്‍ അറസ്റ്റില്‍

ഡെലവെയര്‍: മാനെന്ന് തെറ്റിദ്ധരിച്ച് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ 74കാരനായ വേട്ടക്കാരന്‍ അറസ്റ്റില്‍. ഡെലവെയറില്‍ നടന്ന സംഭവത്തില്‍ മേരിലാന്‍ഡിലെ സാലിസ്ബറി സ്വദേശിയായ വാള്‍ട്ടര്‍ മൂര്‍ഹെഡിനെതിരെ നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയതായി ഡെലവെയര്‍ സ്റ്റേറ്റ് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഡെലവെയറിലെ എല്ലെന്‍ഡെയ്ലിന് സമീപമുള്ള വയലില്‍ വേട്ടയാടുന്നതിനിടെയാണ് സംഭവം നടന്നത്.

വേട്ടയാടുന്നതിനിടെ ഗ്രൗണ്ട് ബ്ലൈന്‍ഡില്‍ നിന്ന് മാന്‍ വേട്ട നടത്തുകയായിരുന്ന മൂര്‍ഹെഡ് ഒരു മാനെ കണ്ടതായി തെറ്റിദ്ധരിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. വയലിലൂടെ നടന്നു പോകുകയായിരുന്ന യുവതിയുടെ വയറ്റിലാണ് വെടിയേറ്റത്.
ഡെലവെയറിലെ ജോര്‍ജ്ടൗണ്‍ സ്വദേശിയായ 39കാരി സാന്റോസ് മരിയ ചിലെല്‍ സോട്ടോ ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി 7.40ഓടെയാണ് സംഭവം നടന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം ഗുരുതരമായി പരിക്കേറ്റ യുവതിക്ക് അടിയന്തര ജീവന്‍രക്ഷാ ചികിത്സ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണത്തില്‍ യുവതിക്കുനേരെ വെടിവെച്ചത് മൂര്‍ഹെഡാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മൂര്‍ഹെഡിനെതിരെഗുരുതര നരഹത്യക്കുറ്റത്തിന് പുറമെ ഒന്നാം ഡിഗ്രി റിക്ക്‌ലസ് എന്‍ഡേഞ്ചര്‍മെന്റിന് മൂന്ന് കേസുകളും കുറ്റകൃത്യം നടത്തുന്നതിനിടെ തോക്ക് കൈവശം വച്ചതിന് ഒരു കേസും ചുമത്തിയിട്ടുണ്ട്. ജസ്റ്റിസ് ഓഫ് ദ പീസ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 43,000 ഡോളറിന്റെ ജാമ്യത്തുക കെട്ടിവച്ചതിനെ തുടര്‍ന്ന് വിട്ടയച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ മൂര്‍ഹെഡിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉടന്‍ പ്രതികരണം ലഭിച്ചില്ല.

വെടിവെപ്പ് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് ഡെലവെയര്‍ സ്റ്റേറ്റ് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ പൊലീസ് ഹോമിസൈഡ് യൂണിറ്റുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

A 74-year-old man has been arrested in connection with the death of a young woman who was struck by a bullet fired at a deer.

Share Email
LATEST excelnclexrn
More Articles
Top