ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: ഇക്കഴിഞ്ഞ ദിവസം അന്തരിച്ച, കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും കേരളത്തിലെ യുഡിഎഫിനും വേണ്ടി ദീര്‍ഘകാലം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്ന ഹൂസ്റ്റണിലെ പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കോണ്‍ഗ്രസ് പോരാളിയുമായിരുന്ന ജോര്‍ജ് എബ്രഹാമിനെ അനുസ്മരിക്കുന്നതിനായി യുഡിഎഫ്‌കോണ്‍ഗ്രസ് അനുഭാവികളുടെ യോഗം സെപ്റ്റംബര്‍ 16 ബുധനാഴ്ച വൈകുന്നേരം ഹൂസ്റ്റണില്‍ സംഘടിപ്പിക്കും.
ബുധനാഴ്ച വൈകുന്നേരം ആറിന് മിസോറി സിറ്റി അപ്ന ബസാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ യോഗത്തില്‍ ഹൂസ്റ്റണിലെ വിവിധ മേഖലകളില്‍ നിന്നുള്ള കോണ്‍ഗ്രസ്, യുഡിഎഫ് അനുഭാവികളും സുഹൃത്തുക്കളും പങ്കെടുക്കും.
കോണ്‍ഗ്രസ് പ്രസ്ഥാനത്തോട് അഗാധമായ പ്രതിബദ്ധത പുലര്‍ത്തിയിരുന്ന ജോര്‍ജ് എബ്രഹാം കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഹൂസ്റ്റണിലെ കോണ്‍ഗ്രസ് അനുഭാവികള്‍ക്കിടയില്‍ സജീവ സാന്നിധ്യമായിരുന്നു. കോണ്‍ഗ്രസിന്റെ ജനാധിപത്യ, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും സഹപ്രവര്‍ത്തകരെ ഒരുമിച്ച് നിര്‍ത്തുന്നതിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അനുസ്മരണ യോഗത്തില്‍ പ്രത്യേകം സ്മരിക്കും.
അദ്ദേഹത്തിന്റെ സമര്‍പ്പിതമായ പൊതുപ്രവര്‍ത്തനവും കോണ്‍ഗ്രസ് പ്രസ്ഥാനത്തോടുള്ള ആത്മാര്‍ത്ഥമായ സേവനവും അനുസ്മരിക്കുന്നതിനൊപ്പം, അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവര്‍ക്ക് തങ്ങളുടെ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെക്കുന്നതിനും യോഗം വേദിയാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബേബി മണക്കുന്നേല്‍ – 713 291 9721
ജെയിംസ് കൂടല്‍ – 914 – 987-1101
ജോയ് എന്‍. ശാമുവേല്‍ – 832 606 5697
എസ്. കെ. ചെറിയാന്‍ – 281 513 5961
പൊന്നു പിള്ള – 832 980 8640
വാവച്ചന്‍ മത്തായി – 832 468 3322
ജീമോന്‍ റാന്നി – 832 873 0023
A meeting of UDF and Congress supporters to commemorate George Abraham will be held on Wednesday, September 16.

















