Caritas hospital

മലങ്കര കത്തോലിക്കാ സഭാ മൂവാറ്റുപുഴ ഭദ്രാസ മുന്‍ അധ്യക്ഷന്‍ എബ്രഹാം മോര്‍ ജൂലിയോസ് കാലം ചെയ്തു

മലങ്കര കത്തോലിക്കാ സഭാ മൂവാറ്റുപുഴ ഭദ്രാസ മുന്‍ അധ്യക്ഷന്‍ എബ്രഹാം മോര്‍ ജൂലിയോസ് കാലം ചെയ്തു

മൂവാറ്റുപുഴ: മലങ്കര കത്തോലിക്കാ സഭാ മുവാറ്റുപുഴ ഭദ്രാസ മുന്‍ അധ്യക്ഷന്‍ എബ്രഹാം മോര്‍ ജൂലിയോസ് കാലം ചെയ്തു. തിരുവല്ല പുഷ്പഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. രൂപതാ അധ്യക്ഷസ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അരമനയില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.

ഡോ. അബ്രഹാം മാര്‍ ജൂലിയോസ് മെത്രാപ്പോലീത്ത 1945 മേയ് 25-ന് തിരുവല്ലയിലെ കല്ലൂപ്പാറയില്‍ വര്‍ഗീസ് കാക്കനാട്ടിലിന്റെയും അന്നമ്മ വര്‍ഗീസിന്റെയും മകനായി ജനിച്ചു. 1961-ല്‍ തിരുവല്ല മൈനര്‍ സെമിനാരിയില്‍ വൈദികപരിശീലനം ആരംഭിച്ചു. കോട്ടയം വടവാതൂരിലെ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ തത്ത്വശാസ്ത്രപഠനവും റോമിലെ പ്രൊപ്പഗാന്ത കോളേജില്‍ ദൈവശാസ്ത്രപഠനവും നടത്തി.

വൈദികനായി വിവിധ ഇടവകകളില്‍ ശുശ്രൂഷ ചെയ്ത അദ്ദേഹം തിരുവല്ല അതിരൂപതയുടെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലും സജീവമായി. പിന്നീട് പുഷ്പഗിരി മെഡിക്കല്‍ സൊസൈറ്റിയുടെയും പുഷ്പഗിരി മെഡിക്കല്‍ കോളേജിന്റെയും വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു. ബൈബിള്‍ പഠനത്തില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ അദ്ദേഹം റോമിലും ജറുസലേമിലും ഉയര്‍ന്ന പഠനം നടത്തി, ബൈബിള്‍-ദൈവശാസ്ത്ര വിഷയങ്ങളില്‍ അധ്യാപകനായും ഗ്രന്ഥകാരനായും പ്രവര്‍ത്തിച്ചു.
2008 ജനുവരി 18-ന് മൂവാറ്റുപുഴ രൂപതയുടെ മെത്രാനായി നിയമിതനായി. 2008 ഫെബ്രുവരി 9-ന് മൂവാറ്റുപുഴ സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കോസ് അദ്ദേഹത്തെ മെത്രാനായി അഭിഷേകം ചെയ്തു. 2008 മുതല്‍ 2019 വരെ മൂവാറ്റുപുഴ രൂപതയെ നയിച്ച ു. തുടര്‍ന്ന് തിരുവല്ലയില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.

Abraham Mor Julios, former head of the Muvattupuzha Eparchy of the Malankara Catholic Church, has passed away.

Share Email
LATEST excelnclexrn
More Articles
Top