Caritas hospital

ജര്‍മനിയിലെ യുഎസ് വ്യോമ താവളത്തിനു സമീപം അമേരിക്കന്‍ യുദ്ധവിമാനം തകര്‍ന്നുവീണു

ജര്‍മനിയിലെ യുഎസ് വ്യോമ താവളത്തിനു സമീപം അമേരിക്കന്‍ യുദ്ധവിമാനം തകര്‍ന്നുവീണു

ബര്‍ലിന്‍: ജര്‍മനിയിലെ യുഎസ് വ്യോമതാവളത്തിന് സമീപം അമേരിക്കന്‍ എഫ് 16 യുദ്ധവിമാനം തകര്‍ന്നുവീണു. സൈനിക അധികൃതരാണ് ഇക്കാര്യം അറിയിച്ചു. പടിഞ്ഞാറന്‍ ജര്‍മനിയില്‍ ചൊവ്വാഴ്ചയാണ് അപകടം നടന്നത്. അപകടത്തില്‍പ്പെട്ട വിമാനം യുഎസ് വ്യോമസേനയുടെ 52-ാമത് ഫൈറ്റര്‍ വിങ്ങിന്റെ ഭാഗമായിരുന്നു.

വിമാനത്തിന്റെ പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടിയതായും പരിക്കിനു ചികിത്സ നല്‍കിയതായും യുഎസ് എയര്‍ ബേസ് സ്പാങ്ഡാലെം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം സംഭവസ്ഥലത്ത് എത്തിയതായും അധികൃതര്‍ വ്യക്തമാക്കി.

പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30ഓടെയാണ് എഫ് 16 വിമാനം അപകടത്തില്‍പ്പെട്ടത്. അപകടസ്ഥലത്തിന് സമീപം പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് അടിയന്തര നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായി യുഎസ് എയര്‍ ബേസ് സ്പാങ്ഡാലെം അറിയിച്ചു. സംഭവത്തില്‍ മറ്റ് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടോ എന്നതടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ആഴ്ച മിഷിഗണില്‍ ടെക്‌സസ് നാഷണല്‍ ഗാര്‍ഡിന്റെ മറ്റൊരു എഫ് 16 യുദ്ധവിമാനം തകര്‍ന്നുവീണതിന് പിന്നാലെയാണ് ജര്‍മനിയിലെ അപകടവും സംഭവിച്ചിരിക്കുന്നത്. തുടര്‍ച്ചയായ വിമാനാപകടങ്ങള്‍ യുഎസ് സൈനിക വ്യോമയാന രംഗത്ത് ശ്രദ്ധ നേടിയിരിക്കുകയാണ്.

An American warplane crashed near a US airbase in Germany.

Share Email
LATEST excelnclexrn
Top