കൊച്ചി: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടര്‍ ആന്റോ അറസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.ആൻ്റോ അഗസ്റ്റിൻ്റെ വയനാട്ടിലെ തറവാട്ട് വീട്ടില്‍ നിന്ന് മദ്യം പിടിച്ചെന്നആരോപണത്തിൽ കുറ്റം ചുമത്തിയായിരുന്നു എക്സൈസ് ആൻ്റോ അഗസ്റ്റിനെ വ്യാഴാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തത്.
സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ആൻ്റോ അഗസ്റ്റിനെ ഹാജരാക്കിയിരുന്നു. കീഴ് കോടതിക്ക് ജാമ്യം അനുവദിക്കാൻ കഴിയാത്ത വകുപ്പുകൾ ചുമത്തിയിരുന്ന കേസിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധി ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആൻ്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്.
Anto Augustine granted bail.
















