swayamvara
pulimoottil

അധ്യാപക റാങ്ക് ലിസ്റ്റ് ആറുമാസം നീട്ടാന്‍ മന്ത്രിസഭാ തീരുമാനം

അധ്യാപക റാങ്ക് ലിസ്റ്റ് ആറുമാസം നീട്ടാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം : ഈ വര്‍ഷം സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന അധ്യാപക റാങ്ക് ലിസ്റ്റിന്റെ കാലാവധി ആറുമാസം കൂടി നീട്ടും. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിന് പിഎസ് സി തയാറാക്കിയിട്ടുള്ള 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശനാണ പത്രസമ്മേളനത്തില്‍ അറിയിച്ചത്.

റാങ്കു പട്ടികകളുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടാനുള്ള മന്ത്രിസഭാ ശുപാര്‍ശ സര്‍ക്കാര്‍ പിഎസ് സിക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രൈമറി അധ്യാപകര്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള അധ്യാപക ലിസ്റ്റ് ഇതിലുള്‍പ്പെടുന്നുണ്ട്. സെന്‍സസ്, ബിഎല്‍ഒ ചുമതലകള്‍, അന്തര്‍ ജില്ലാ സ്ഥലംമാറ്റ നടപടികളുടെ കാലതാമസം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഒഴിവുകള്‍ യഥാസമയം കണ്ടെത്തി പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായി.

ഇതുമൂലം റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട നിയമന അവസരങ്ങള്‍ കുറയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതു കണക്കിലെടുത്താണ് റാങ്ക് പട്ടിക നീട്ടാന്‍ തീരുമാനിച്ചത്.

Cabinet decides to extend teachers’ rank list by six months.

Share Email
Top