തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയനെതിരേ സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം േ്രകസ് എടുക്കണമെന്ന ഇഡിയുടെ കത്തില്‍ നിയമപരിശോധന പൂര്‍ത്തിയായ ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഇതില്‍ രാഷ്ട്രീയം ഇല്ലെന്നും തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്നും വിഡി സതീശന്‍ പത്രസമ്മേളനത്തില്‍ പറഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പണം വാങ്ങിക്കുന്നതാണ് സാധാരണമാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ കേസ് ആണ് ഇതെന്നും വിഡി സതീശന്‍ പറഞ്ഞു. ഈ കേസ് മാത്രമല്ല. ഇഡി അയച്ചുതന്നതില്‍ അതിനെക്കാള്‍ അപ്പുറമുള്ളതെല്ലാം ഉണ്ട്്. കേന്ദ്ര ഏജന്‍സി അയച്ചുതന്ന കത്തിലുള്ളത് വളരെ ഗൗരവതരമായ കാര്യങ്ങളാണെന്നും തെളിവുകള്‍ അയച്ചുതന്നിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സി അറിയിച്ച ഗൗരവമായ കാര്യങ്ങളില്‍ നിയമപരമായ പരിശോധന നടത്തേണ്ടതുണ്ട്. ഇഡിയാണ് അയച്ചത് എന്നതുകൊണ്ട് അത് പറ്റില്ലെന്ന് പറഞ്ഞ് തിരിച്ചയക്കാന്‍ സര്‍ക്കാരിന് പറ്റുമോയെന്നും സതീശന്‍ ചോദിച്ചു.
സോണിയ ഗാന്ധിക്കെതിരെയും രാഹുലിനെതിരെയും കേന്ദ്ര ഏജന്‍സികള്‍ കേസ് എടുത്തപ്പോള്‍ കോണ്‍ഗ്രസ് നിയമപരമായാണ് നേരിട്ടത്. അവര്‍ തെളിവെടുപ്പിന് മണിക്കൂറുകള്‍ ഹാജരായില്ലേ. അതിന്റെ പേരില്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇഡിയുടെ വാഹനം അടിച്ചുതകര്‍ക്കാമായിരുന്നു. എന്നാല്‍ അത് ചെയ്തില്ല. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുകയാണ് ചെയ്തതത്. അതില്‍ രാഷ്ട്രീയം വന്നപ്പോള്‍ രാഷ്ട്രീയം ചൂണ്ടിക്കാണിച്ചതായും സതീശന്‍ പറ#്ഞു
Chief Minister says a decision regarding the ED’s letter against Pinarayi will be taken after legal scrutiny.















