തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കൂടുതല്‍ രേഖകള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. സ്‌പോണ്‍സറുടെ സ്വന്തം ഉത്തരവാദിത്വത്തിലാണ് മെസിയെ കേരളത്തിലെത്തിക്കാന്‍ നീക്കം നടത്തിയതെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം അസ്ഥാനത്താക്കുന്നതും തട്ടിപ്പുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ പങ്കു വ്യക്തമാക്കുന്നതുമായ കൂടുതല്‍ രേഖകളാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. കൊച്ചിയില്‍ നടത്തുന്ന ഫുട്ബോള്‍ മത്സരത്തിനായി സര്‍ക്കാര്‍ ദുരന്ത നിവാരണ ഫണ്ടും വിനിയോഗിക്കാന്‍ തീരുമാനിച്ചിരുന്നതിന്റെ രേഖകള്‍ ഉള്‍പ്പെടെയാണ് എസ്ഐടി കണ്ടെടുത്തത്.
ഫുട്ബോള്‍ മത്സരത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 2025 ഒക്ടോബര്‍ 17ന് ചേര്‍ന്ന യോഗത്തില്‍ എറണാകുളം ജില്ലാ കളക്ടറാണ് ഫണ്ട് ലഭ്യമാക്കാമെന്ന് യോഗത്തെ അറിയിച്ചത്. സ്പോണ്‍സര്‍ഷിപ്പ്, സിഎസ്ആര്‍ ഫണ്ട് എന്നിവക്കൊപ്പമാണ് ദുരന്ത നിവാരണ ഫണ്ടും വിനിയോഗിക്കുന്ന കാര്യം അറിയിച്ചത്. യോഗത്തിന്റെ മിനിറ്റ്സില്‍ കായിക വകുപ്പ് സെക്രട്ടറി ഇതു രേഖപ്പെടുത്തിയിട്ടുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെട്ടു റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ടു ഒട്ടേറെ ജിഎസ്ടി ഉദ്യോഗദസ്ഥരേയും ചോദ്യം ചെയ്തിരുന്നു.
Controversy over bringing Messi to Kerala: Further details emerge regarding the previous government’s involvement in the fraud.
















