swayamvara
pulimoottil

കാലിഫോര്‍ണിയയിലെ മലയാളികളുടെ ഇരട്ടക്കൊലപാതകം: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കാലിഫോര്‍ണിയയിലെ മലയാളികളുടെ ഇരട്ടക്കൊലപാതകം: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. തൃശൂര്‍ മുടിക്കോട് തെക്കൂട്ട് സ്വദേശിനിയായ അഞ്ജന ഹരിയെ (35) യും തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ മറ്റത്ത് ആന്‍ മേരി മാത്യു (40)നെയുമാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ സുഹൃത്തായ മലയാളി യുവതി അനില ബേബിയുടെ (32) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

കൊല്ലപ്പെട്ട അഞ്ജനയുടെ ശരീരത്തില്‍ക്കൂടി കാറു കയറ്റിയിറക്കി അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഈ സംഭവത്തില്‍ അനിലയ്‌ക്കെതിരേ മനഃപൂര്‍വമായ നരഹത്യയാണ് പൊലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ 25 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. നിലവിവല്‍ അനില ബേബി സാന്റ ക്ലാര കൗണ്ടി മെയിന്‍ ജയിലിലാണ്. 9ന് കോടതിയില്‍ ഹാജരാക്കും.ആന്‍ മേരി ഫ്‌ലാറ്റിനുള്ളില്‍ ആന്‍ മേരി കത്തിക്കുത്തേറ്റാണ് കൊല്ലപ്പെട്ടത്. മൂന്നുപേരും ഒരേ അപാര്‍ട്‌മെന്റിലാണ് താമസിച്ചിരുന്നത്.

ഓഗസ്റ്റ് 28ന് ഉച്ചകഴിഞ്ഞാണ് മില്‍പീറ്റസിലെ 440 ഡിക്‌സണ്‍ ലാന്‍ഡിങ് റോഡിലുള്ള മില്‍ ക്രീക്ക് അപ്പാര്‍ട്‌മെന്റ്‌സില്‍ ദാരുണസംഭവം നടന്നതായി പൊലീസിന് അറിയിപ്പ് ലഭിക്കുന്നത്. അപ്പാര്‍ട്‌മെന്റിലെ ബിള്‍ഡിങ് എഫിന് സമീപം നീല നിറത്തിലുള്ള എസ് വി കാല്‍നടയാത്രക്കാരിയായ യുവതിയുടെ മേല്‍ ഇടിച്ചുകയറി എന്നായിരുന്നു ആദ്യ സന്ദേശം. എന്നാല്‍ പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോള്‍ തലയില്‍ ഗുരുതരമായി പരുക്കേറ്റ് രക്തം വാര്‍ന്ന് പാര്‍ക്കിങ് ലോട്ടില്‍ കിടക്കുകയായിരുന്നു അഞ്ജന.

പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് അഞ്ജനയുടെ ശരീരത്തില്‍ കാര്‍ ഇടിച്ചതെന്ന് വ്യക്തമായി. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളുടെ വശങ്ങള്‍ തകര്‍ന്നിട്ടുണ്ടായിരുന്നു. സംഭവം നടന്ന് മിനിറ്റുകള്‍ക്കകം, ഒരാള്‍ പൊലീസിനെ വിളിച്ച് സുപ്രധാന വിവരങ്ങള്‍ കൈമാറിയിരുന്നു. നീല നിറത്തിലുള്ള എസ്യുവി വളരെ അശ്രദ്ധമായി ഓടിച്ച് പോകുന്നത് കണ്ടതായിട്ടായിരുന്നു സന്ദേശം. പൊലീസിന്റെ പട്രോളിങ് വണ്ടികള്‍ കടന്നുപോയ ഉടനെ ഈ വാഹനം മില്‍പീറ്റസ് ബൊവാര്‍ഡിലെ വാള്‍ഗ്രീന്‍സ് പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്തതായും ഇദ്ദേഹം അറിയിച്ചു.

Double murder of Malayalis in California: Shocking details emerge.

Share Email
LATEST excelnclexrn
Top