swayamvara
pulimoottil

കടുത്ത അതൃപ്തി, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ എതിർപ്പ്; പരസ്യമാക്കി മന്ത്രി എൻ. ഷംസുദ്ദീൻ

കടുത്ത അതൃപ്തി, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ എതിർപ്പ്; പരസ്യമാക്കി മന്ത്രി എൻ. ഷംസുദ്ദീൻ

കോട്ടയം: പൊതുവിദ്യാഭ്യാസ ഡയറക്ടറെ അടിക്കടി മാറ്റുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പരീക്ഷകൾ, കലാമേളകൾ, കായികമേളകൾ തുടങ്ങി നിരവധി ചുമതലകൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ട വകുപ്പാണ് പൊതുവിദ്യാഭ്യാസമെന്നും അതിനാൽ ഡയറക്ടറെ ഇടയ്ക്കിടെ മാറ്റുന്നത് ശരിയായ നടപടിയല്ലെന്നും മന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥരുടെ പൊതുമാറ്റത്തിന്റെ ഭാഗമായാണ് നിലവിലെ മാറ്റമെങ്കിലും, ഇത്തരം മാറ്റങ്ങളോടുള്ള വിയോജിപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ചർച്ചകളോ നടപടികളോ നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

റിപ്പോർട്ടിലെ പല നിർദേശങ്ങളോടും വിയോജിപ്പുണ്ട്. ഇക്കാര്യം നേരത്തെ തന്നെ നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടുമായി ബന്ധപ്പെട്ട ഫയൽ പരിശോധിക്കേണ്ടതുണ്ടെന്നും അധ്യാപക സംഘടനകളുടെ നിലപാട് കൂടി അറിഞ്ഞ ശേഷമേ തുടർനടപടികളിലേക്ക് കടക്കൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share Email
LATEST excelnclexrn
More Articles
Top