ന്യൂയോര്‍ക്ക്: യുഎസിലെ കാലിഫോര്‍ണിയയില്‍ രണ്ടു മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. രണ്ടാമത്തെ യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച നടക്കും. വെള്ളിയാഴ്ച്ചയോടുകൂടി എംബസി നടപടികള്‍ പൂര്‍ത്തിയാക്കി ഈ ആഴ്ച്ച അവസാനത്തോടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
തൃശൂര്‍ മുടിക്കോട് സ്വദേശി അഞ്ജന ഹരിയും തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആന്‍ മേരി മാത്യുവും കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ഈരാറ്റുപേട്ട സ്വദേശിനി അനില ബേബി പൊലീസ് കസ്റ്റഡിയിലാണ്. അഞ്ജനയെ പാര്‍ക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തി കാറിടുപ്പിച്ച് കൊല്ലുകയായിരുന്നു.
ആന്‍മേരി ഫ്‌ലാറ്റിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയിലും ആയിരുന്നു. ആന്‍മേരിയുടെ ഭര്‍ത്താവ് എത്തിയപ്പോഴാണ് ആന്‍ മേരിയുടെ മരണം പുറത്തറിയുന്നത്.
Efforts are underway to bring the bodies of the Malayali women killed in California back home by the end of this week.

















