Caritas hospital

ജോര്‍ജ് എബ്രഹാമിന്റെ സംസ്‌കാരം സെപ്റ്റംബര്‍ 18ന്

ജോര്‍ജ് എബ്രഹാമിന്റെ സംസ്‌കാരം സെപ്റ്റംബര്‍ 18ന്

ഹൂസ്റ്റണ്‍: കഴിഞ്ഞ ദിവസം അന്തരിച്ച ഹൂസ്റ്റണിലെ ആദ്യകാല മലയാളി റിയല്‍ എസ്റ്റേറ്റ് ബ്രോക്കറും പ്രമുഖ വ്യവസായിയുമായ തിരുവല്ല സ്വദേശി ജോര്‍ജ് എബ്രഹാം (രാജു) മിന്റെ സംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 18ന് നടക്കും. രാവിലെ ഒന്‍പതിന് സ്റ്റാഫോര്‍ഡിലെ International Bible Church (IBC), 12955 Staffordshire, Stafford, TX 77477-ല്‍ അനുസ്മരണ ശുശ്രൂഷ ആരംഭിക്കും. തുടര്‍ന്ന് South Park Cemetery, 1310 North Main Street, Pearland, TX 77581-ല്‍ സംസ്‌കാരം നടക്കും.

ഹൂസ്റ്റണിലെ മലയാളി സമൂഹത്തില്‍ ദീര്‍ഘകാലം സജീവ സാന്നിധ്യമായിരുന്ന ജോര്‍ജ് എബ്രഹാം റിയല്‍ എസ്റ്റേറ്റ്, ബിസിനസ്, സാമൂഹിക മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയിരുന്നു. Maranatha Church, Houston-ലെ സജീവ അംഗവുമായിരുന്നു.

ഭാര്യ: ശോശാമ്മ ജോര്‍ജ്. മക്കള്‍: സിറില്‍, സിനില്‍, പരേതനായ സിസല്‍. സഹോദരങ്ങള്‍: ഫിലിപ്പ് എബ്രഹാം, ഉമ്മന്‍ എബ്രഹാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ബൈജു തോമസ് – 561-809-2890.
തത്സമയ സംപ്രേക്ഷണം: Prayer Mount Media.

വാര്‍ത്ത്: ജോയി തുമ്പമണ്‍

George Abraham’s funeral on September 18.

Share Email
Top