തിരുവനന്തപുരം : ഔദ്യോഗിക ആവശ്യങ്ങൾക്കായി സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ആഢംബര റേഞ്ച് റോവർ കാർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മന്ത്രി കെ എം ഷാജി. റേഞ്ച് റോവർ കാർ മന്ത്രി ആയപ്പോൾ ഉപയോഗിച്ച് തുടങ്ങിയതല്ലെന്നും എംഎൽഎ പോലുമല്ലാതിരുന്ന കഴിഞ്ഞ 5 വർഷത്തിലും ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് കെ എം ഷാജി ഫേസ്ബുക്കിൽ വിശദീകരിക്കുന്നത്. മന്ത്രിയായ ശേഷം ഈ കാർ ഉപയോഗിച്ചത് കൃത്യമായ അനുമതി വാങ്ങിയശേഷമാണ്. കാർ തന്നതിന്‍റെ പേരിൽ അവിഹിതമായ ഒരു സഹായവും ചെയ്തിട്ടില്ല. ഇതാണ് പൊതുസമൂഹം പരിശോധിക്കേണ്ടത്. ഇനിയും ഇത്തരം വാഹനങ്ങളിൽ സഞ്ചരിക്കും. തടയൽ ഭീഷണി വേണ്ടെന്നും ഫേസ് ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു. രാവിലെ 11.30ന് പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നു.