Caritas hospital

പരീക്ഷയ്ക്ക് പിന്നാലെ മുംബൈ ഐഐടിയിലെ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി: പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

പരീക്ഷയ്ക്ക് പിന്നാലെ മുംബൈ ഐഐടിയിലെ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി: പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

മുംബൈ: ഐഐടി മുംബൈയിലെ വിദ്യാര്‍ഥിയെ പരീക്ഷയ്ക്ക് പിന്നാലെ ഹോസ്റ്റല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ഒന്നടങ്കം രംഗത്തുവന്നു.ഈ വിദ്യാര്‍ഥി പരീക്ഷയ്ക്കിടെ ചാറ്റ് ജിപിടി ഉപയോഗിച്ചെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എനര്‍ജി സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. പരീക്ഷയിലെ ചോദ്യപേപ്പര്‍ ചാറ്റ് ജിപിടിയില്‍ അപ്ലോഡ് ചെയ്ത് ഉത്തരങ്ങള്‍ തേടിയതായി സ്ഥാപനത്തിന്റെ വിശദീകരണത്തില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധവുമായി രംഗത്തെത്തി.

പരീക്ഷയ്ക്കിടെ നടന്ന സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയുമായി അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയിലേക്ക് മടങ്ങി. പിന്നീട് വൈകുന്നേരത്തോടെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ പരിശോധിച്ചുവരികയാണെന്നും സ്ഥാപനം വ്യക്തമാക്കി.

വിദ്യാര്‍ഥിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ ഐഐടിമുംബൈ പൊവായ് ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിക്ക് ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ചില വിദ്യാര്‍ഥികള്‍ ആരോപിച്ചു. സസ്‌പെന്‍ഷന്‍ ഉണ്ടായാല്‍ ഹോസ്റ്റല്‍ ഒഴിഞ്ഞ് ക്യാമ്പസിന് പുറത്തു താമസിക്കേണ്ടിവരുമെന്നും ഇതുമൂലം പഠനം നാല് വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമോ അതിലധികമോ നീളാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.

അച്ചടക്ക നടപടിയെക്കുറിച്ചുള്ള ഭയവും സമ്മര്‍ദവും വിദ്യാര്‍ഥിയുടെ മരണത്തിലേക്ക് നയിച്ചിരിക്കാമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. സംഭവത്തില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഈ വര്‍ഷം മാത്രം ക്യാമ്പസില്‍ നാല് ആത്മഹത്യകള്‍ ഉണ്ടായതായും കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടെണ്ണം നടന്നതായും ചില വിദ്യാര്‍ഥികള്‍ ആരോപിച്ചു.

സംഭവത്തെ തുടര്‍ന്ന് ക്യാമ്പസില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. വിദ്യാര്‍ഥി പ്രതിനിധികളും സ്ഥാപന അധികൃതരും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ദത്താത്രേയ നളാവഡെ അറിയിച്ചു.

IIT Bombay student found dead after exam; students stage protest.

Share Email
LATEST excelnclexrn
More Articles
Top