Caritas hospital

അനധികൃത മദ്യശേഖരം :ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍; താന്‍ ജീവിതത്തില്‍ മദ്യപിച്ചിട്ടില്ലെന്നു ആന്റോ

അനധികൃത മദ്യശേഖരം :ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍; താന്‍ ജീവിതത്തില്‍ മദ്യപിച്ചിട്ടില്ലെന്നു ആന്റോ

കൊച്ചി: ഒരാള്‍ക്ക് കൈവശം സൂക്ഷിക്കാവുന്നതില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി എം.ഡി ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍. വയനാട് വാഴവറ്റയിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം അനധികൃത മദ്യ ശേഖരം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. എക്‌സൈസ് എസി ബൈജുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസില്‍ എത്തി അറസ്റ്റ് ചെയ്തത്. ശേഷം വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആന്റോയെ വയനാട്ടില്‍ എത്തിക്കുമെന്ന് എക്‌സൈസ് എസി അറിയിച്ചു. കോടതിയില്‍ ഹാജരാക്കുമെന്നും നിലവില്‍ ആന്റോ മാത്രം ആണ് പ്രതിയെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.

അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. 55എ നിയമ വിരുദ്ധമായ മദ്യ കടത്തും കൈവശം വെയ്ക്കലും ആണ്. ഇതിന് 10 വര്‍ഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്. 55ഐ അനധികൃത മദ്യ വില്പനയോ, അനധികൃതമായി വില്‍പനടത്താനായി സൂക്ഷിക്കുകയോ ചെയ്യുക എന്ന കുറ്റമാണ്.

43 ലിറ്റര്‍ വിദേശമദ്യവും ഏഴ് ലിറ്റര്‍ വൈനും , 13 ലിറ്റര്‍ വീട്ടിലുണ്ടാക്കിയ വൈനുമാണ് കണ്ടെടുത്തതെന്നാണ് എക്‌സൈസ് സംഘം വ്യക്തമാക്കിയത്. മെസിയുടെ പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് നട്ത്തിയ റെയഡിനിടെയാണ് ഇവ കാണുന്നതും തുടര്‍ന്ന് എക്‌സൈസ് സംഘം കേസ് രജിസ്റ്റര്‍ ചെയ്തതും.താന്‍ ജീവിതത്തില്‍ മദ്യപിക്കുന്ന ആളല്ലെന്നും വയനാട്ടിലെ വീട്ടില്‍ നിന്ന് വലിയ അളവില്‍ മദ്യം കണ്ടെത്തിയതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു

Illegal liquor stash: Anto Augustine arrested.

Share Email
LATEST excelnclexrn
Top