swayamvara
pulimoottil

‘ഞാന്‍ സന്തുഷ്ടനാണ് അവരുടെ ആരാധകനായിരുന്നില്ല”; ഹാരി രാജകുമാരനും ഭാര്യയും യുഎസ് വിട്ടതില്‍ പ്രതികരിച്ച് ട്രംപ്

‘ഞാന്‍ സന്തുഷ്ടനാണ് അവരുടെ ആരാധകനായിരുന്നില്ല”; ഹാരി രാജകുമാരനും ഭാര്യയും യുഎസ് വിട്ടതില്‍ പ്രതികരിച്ച് ട്രംപ്

വാഷിംഗടണ്‍: ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും അമേരിക്ക വിട്ട് ബ്രിട്ടനിലേക്ക് തിരികെ മടങ്ങിയതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ ഇരുവരുടെയും ആരാധകനായിരുന്നില്ലെന്നും രാജകുടുംബത്തോട് അവര്‍ കാണിച്ച സമീപനം തനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.

ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ട്രംപിന്റെ പ്രതികരണം. കാലിഫോര്‍ണിയയിലെ മോണ്ടെസിറ്റോയിലുള്ള വീട്ടില്‍ നിന്ന് ഹാരിയും മേഗനും ബ്രിട്ടനിലേക്ക് മടങ്ങിയതിന് ഒരാഴ്ചയ്ക്കുശേഷമാണ് ട്രംപിന്റെ പ്രതികരണം.രാജകുടുംബത്തോട് ഇരുവരും കടുത്ത അനാദരവ് കാണിച്ചുവെന്നാണ് തന്റെ അഭിപ്രായമെന്നും ട്രംപ് പറഞ്ഞു. മേഗന്‍ എലിസബത്ത് രാജ്ഞിയോടും ചാള്‍സ് രാജാവിനോടും വളരെ അനാദരവോടെയാണ് പെരുമാറിയതെന്നും അത് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജകുടുംബത്തെക്കുറിച്ചുള്ള കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്ന് ആറ് വര്‍ഷം മുമ്പാണ് ഹാരിയും മേഗനും അമേരിക്കയിലേക്ക് താമസം മാറ്റിയത്. പിന്നീട് ഇരുവരും രാജകുടുംബവുമായി അകലം പാലിക്കുകയും അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. കാന്‍സര്‍ രോഗവുമായി പോരാടുന്ന പിതാവ് ചാള്‍സ് മൂന്നാമന്‍ രാജാവുമായുള്ള ബന്ധം അടുത്തിടെ ബ്രിട്ടന്‍ സന്ദര്‍ശിച്ച വേളയില്‍ ഹാരി മെച്ചപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സഹോദരനും കിരീടാവകാശിയുമായ വില്യം രാജകുമാരനുമായും ഭാര്യ കാതറിനുമായും ഹാരി ഇപ്പോഴും അകല്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ട്.

മേഗനെതിരെ മുമ്പും പലതവണ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുള്ള ട്രംപ്, താന്‍ രാജകുടുംബത്തിലെ അംഗമായിരുന്നെങ്കില്‍ ഹാരിയെയും മേഗനെയും തിരിച്ചെടുക്കില്ലായിരുന്നുവെന്നും പറഞ്ഞു.

‘I’m happy I wasn’t a fan of theirs’: Trump reacts to Prince Harry and his wife leaving the US.

Share Email
LATEST excelnclexrn
More Articles
Top