Caritas hospital

ഇന്ത്യ-ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാര കരാറിന് അന്തിമരൂപം; ഒക്ടോബർ 20 മുതൽ നിലവിൽ വരും, നികുതിയിളവും 5000 തൊഴിൽ വിസയും പ്രഖ്യാപിച്ചു

ഇന്ത്യ-ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാര കരാറിന് അന്തിമരൂപം; ഒക്ടോബർ 20 മുതൽ നിലവിൽ വരും, നികുതിയിളവും 5000 തൊഴിൽ വിസയും പ്രഖ്യാപിച്ചു

ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിന് (എഫ്.ടി.എ.) അന്തിമരൂപമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 കോടി (5 ബില്യൺ) യു.എസ്. ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമഗ്ര സാമ്പത്തിക ചട്ടക്കൂടാണ് ഈ കരാർ മുന്നോട്ടുവെക്കുന്നത്. വിജയദശമി ദിനമായ 2026 ഒക്ടോബർ 20 മുതൽ കരാർ ഔദ്യോഗികമായി നിലവിൽ വരുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ സമൂഹമാധ്യമമായ എക്സിലൂടെ (X) അറിയിച്ചു. ഇരു രാജ്യങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ ചരിത്ര കരാർ ഏപ്രിൽ മാസത്തിലാണ് ഔദ്യോഗികമായി ഒപ്പുവെച്ചത്.

കരാർ നിലവിൽ വരുന്നതോടെ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് ന്യൂസീലൻഡ് 100 ശതമാനം നികുതിയിളവ് അനുവദിക്കും. അതേസമയം, ഇന്ത്യൻ കർഷകരുടെയും തദ്ദേശീയ വ്യവസായങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി വെണ്ണ, പാൽക്കട്ടി, ഉള്ളി, ചില പ്രത്യേക ലോഹങ്ങൾ എന്നിവയെ നികുതിയിളവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിലെ 240 കോടി ഡോളറിന്റെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നതിനൊപ്പം, അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയിലേക്ക് 2000 കോടി ഡോളറിന്റെ വൻകിട നിക്ഷേപം കൊണ്ടുവരാനും ന്യൂസീലൻഡ് പ്രതിജ്ഞാബദ്ധമാണ്.

വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലും ഇന്ത്യക്ക് വൻ നേട്ടമാണ് ഈ കരാർ വാഗ്ദാനം ചെയ്യുന്നത്. വൈദഗ്ധ്യമുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്കായി പ്രതിവർഷം 5,000 താത്കാലിക തൊഴിൽ വിസകൾ ന്യൂസീലൻഡ് അനുവദിക്കും. കൂടാതെ, ന്യൂസീലൻഡിൽ ഉപരിപഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് എസ്.ടി.ഇ.എം. (STEM) മേഖലകളിൽ പഠിക്കുന്നവർക്ക്, പഠനശേഷമുള്ള വർക്ക് വിസ കാലാവധി മൂന്ന് മുതൽ നാല് വർഷം വരെയായി നീട്ടി നൽകാനും കരാറിൽ ധാരണയായിട്ടുണ്ട്.

Share Email
LATEST excelnclexrn
Top