തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ഒന്നാം ഏകദിന മത്സരത്തിനായി വെസ്റ്റിന്‍ഡീസ് ടീം തിരുവനന്തപുരത്തെത്തി.കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് ആവേശകരമായ മത്സരം ആരംഭിക്കുന്നത്.
കനത്ത സുരക്ഷാ വലയത്തിലായിരിക്കും താരങ്ങളെ താമസസ്ഥലങ്ങളിലേക്ക് എത്തിക്കുക. ഇന്ത്യന്‍ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും, വെസ്റ്റ് ഇന്‍ഡീസ് ടീമിനായി ഹയാത്ത് റീജന്‍സിയിലുമാണ് താമസസൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, താരങ്ങള്‍ താമസിക്കുന്ന ഹോട്ടലുകള്‍, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മത്സരം സുഗമമായി നടത്തുന്നതിനായി ജില്ലാ ഭരണകൂടവും സിറ്റി പോലീസും കേരള ക്രിക്കറ്റ് അസോസിയേഷനും (കെ.സി.എ) സംയുക്തമായി വിപുലമായ തയ്യാറെടുപ്പുകളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. സ്റ്റേഡിയത്തില്‍ കാണികള്‍ക്കായി എല്ലാവിധ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.
India vs. West Indies 1st ODI: Teams in Thiruvananthapuram for an exciting clash.
















