Caritas hospital

ലോക കേരള സഭ പിരിച്ചുവിടും: പ്രവാസികള്‍ക്കായി ബദല്‍ സംവിധാനം കൊണ്ടുവരുമെന്നു മുഖ്യമന്ത്രി

ലോക കേരള സഭ പിരിച്ചുവിടും: പ്രവാസികള്‍ക്കായി ബദല്‍ സംവിധാനം കൊണ്ടുവരുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക കേരളസഭ പിരിച്ചു വിടുമെന്നും പ്രവാസികള്‍ക്ക് ഇതിനു പകരം ബദല്‍ സംവിദാനം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍.മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യ അറിയിച്ചത്.
ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയായിരുന്ന ലോക കേരളസഭ. ലോകകേരള സഭ നടത്തിപ്പിലും അംഗങ്ങളെ തെരഞ്ഞെടുപ്പിലും അടക്കം നിരവധി ആക്ഷേപം വലിയ ഉയര്‍ന്നിരുന്നു. നോര്‍ക്കയുടെ ഭാഗമായി ലോക കേരള സെക്രട്ടറിയേറ്റ് രൂപീകരിച്ചിരുന്നു.

ലോക കേരളസഭയുടെ ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനെതിരേ വ്യാപക പരാതിയും ഉയര്‍ന്നിരുന്നു ഇതിനു പിന്നാലെയാണ് ലോക കേരള സഭ പിരിച്ചുവിടുമെന്ന പ്രഖ്യാപനം ഉണ്ടായത്.

മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംങ്ങള്‍ക്ക് എട്ടു  ലക്ഷം രൂപ ആശ്വാസ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. റോഡ് അപകടങ്ങള്‍ കുറക്കാന്‍ കാമ്പയിന്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിമാരുടെ യാത്ര വിവാദത്തിലും വിവാദ വിമാനയാത്രയിലും മുഖ്യമന്ത്രി പ്രതികരിച്ചു.

മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് ആരാണ് പണം മുടക്കിയതെന്ന് പറയാതെ മുഖ്യമന്ത്രിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിമാനം അയച്ചുതന്നത് പരിചയക്കാരനാണെന്നും ഇനിയും സ്വകാര്യ വിമാനത്തില്‍ സഞ്ചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loka Kerala Sabha to be dissolved; Chief Minister says an alternative system will be introduced for expatriates.

Share Email
Top