swayamvara
pulimoottil

മലയാള സിനിമാതാരം അന്‍സിബ ഹസ്സന്‍ ഹ്രസ്വ സന്ദര്‍ശനത്തിന് അമേരിക്കയില്‍

മലയാള സിനിമാതാരം അന്‍സിബ ഹസ്സന്‍ ഹ്രസ്വ സന്ദര്‍ശനത്തിന് അമേരിക്കയില്‍

സുമോദ് തോമസ് നെല്ലിക്കാല

ഫിലഡല്‍ഫിയ: മലയാള സിനിമാരംഗത്തെ ശ്രദ്ധേയയായ നടിയും അവതാരകയുമായ അന്‍സിബ ഹസ്സന്‍ അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്നു. അമേരിക്കയിലെ വിവിധ മലയാളി സമൂഹങ്ങളുമായി സൗഹൃദം പങ്കിടുന്നതിനും ആരാധകരെ നേരില്‍ കാണുന്നതിനുമായാണ് താരത്തിന്റെ സന്ദര്‍ശനം.

ദൃശ്യം, ദൃശ്യം 2 ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അന്‍സിബ ഹസ്സന്‍, അഭിനയ മികവുകൊണ്ടും സ്വാഭാവികമായ അവതരണ ശൈലിയിലൂടെയും ശ്രദ്ധ നേടിയ താരമാണ്. യുവതലമുറയ്ക്കിടയിലും ഏറെ ജനപ്രീതിയുള്ള അന്‍സിബയുടെ അമേരിക്കന്‍ സന്ദര്‍ശനം മലയാളി സമൂഹത്തില്‍ ഏറെ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.
അന്‍സിബ ഹസ്സന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഫിലഡല്‍ഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധര്‍മ യൂണിവേഴ്‌സല്‍ ആണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. താരവുമായി നേരില്‍ കാണാനും ആശയവിനിമയം നടത്താനും ആരാധകര്‍ക്ക് അവസരമൊരുക്കുന്ന തരത്തിലാണ് സന്ദര്‍ശന പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഈ പ്രത്യേക പരിപാടിയുടെ വിജയത്തിനായി സുധാ കര്‍ത്ത, ഷാജി സുകുമാരന്‍, ജെയിംസ് ഡാനിയല്‍, സുമോദ് നെല്ലിക്കാല, ബിജു കൊട്ടാരത്തില്‍, സാജു മാത്യു, സുജോയ് യോഹന്നാന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലെ മലയാളി സമൂഹത്തിന് സിനിമാതാരങ്ങളുമായി അടുത്തിടപഴകാനുള്ള അവസരങ്ങള്‍ ഒരുക്കുന്നതില്‍ ധര്‍മ്മ യൂണിവേഴ്‌സല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ സന്ദര്‍ശനവും സംഘടിപ്പിക്കുന്നത്. അന്‍സിബ ഹസ്സന്റെ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും പരിപാടികളുടെ വിശദാംശങ്ങളും പിന്നീട് അറിയിക്കുന്നതാണ്. 267-322-8527 (സുമോദ്), 215-500-5728 (ജെയിംസ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Malayalam film star Ansiba Hassan is in the US for a short visit.

Share Email
LATEST excelnclexrn
Top