Caritas hospital

സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മഞ്ജു വാര്യർ; എറണാകുളം മുൻസിഫ് കോടതിയിൽ ഇനി നിയമ പോരാട്ടം

സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മഞ്ജു വാര്യർ; എറണാകുളം മുൻസിഫ് കോടതിയിൽ ഇനി നിയമ പോരാട്ടം

ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നടി മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. സനൽ കുമാർ ശശിധരൻ തനിക്കെതിരെ നിരന്തരം അപകീർത്തികരമായ പ്രതികരണങ്ങളാണ് നടത്തുന്നതെന്ന് മഞ്ജു വാര്യർ ഹർജിയിൽ ചൂണ്ടിക്കാട്ടി. സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ പങ്കുവെച്ച കുറിപ്പുകൾ പിൻവലിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ആറ് ദിവസമായി സനൽ കുമാർ ശശിധരൻ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തിവരികയാണ്. ഈ സമരത്തിനിടയിൽ മഞ്ജു വാര്യർക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയ പശ്ചാത്തലത്തിലാണ് നടി നിയമനടപടിയുമായി മുന്നോട്ട് പോയിരിക്കുന്നത്.

Share Email
LATEST excelnclexrn
More Articles
Top