Caritas hospital

മാസപ്പടി കേസ് : പിണറായി വിജയൻ, വീണ, റിയാസ് എന്നിവർക്കെതിരെ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം

മാസപ്പടി കേസ് : പിണറായി വിജയൻ, വീണ, റിയാസ് എന്നിവർക്കെതിരെ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള സി.എം.ആർ.എൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മകൾ വീണ ടി, മുൻ മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ കത്തിലെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ നിർണായക നീക്കം.
വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മിൽ നടത്തിയ അടിയന്തര കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അന്വേഷണ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകി. നിലവിൽ മൂവർക്കുമെതിരെ പ്രാഥമിക അന്വേഷണമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ ലഭിക്കുന്ന തെളിവുകളുടെയും വിശദമായ പരിശോധനകളുടെയും അടിസ്ഥാനത്തിലായിരിക്കും തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലേക്ക് അന്വേഷണ സംഘം കടക്കുക.

Share Email
LATEST excelnclexrn
Top