Caritas hospital

മെസി വിവാദം: മുന്‍ കായികമന്ത്രി അബ്ദുറഹ്മാനെ ചോദ്യം ചെയ്‌തേക്കും

മെസി വിവാദം: മുന്‍ കായികമന്ത്രി അബ്ദുറഹ്മാനെ ചോദ്യം ചെയ്‌തേക്കും

തിരുവനന്തപുരം: അര്‍ജന്റീനിയന്‍ ഫുട്‌ബോളര്‍ ലയണല്‍ മെസിയെ കേരളത്തില്‍ കൊണ്ടുവരുമെന്ന പേരില്‍ നടന്ന വിവാദ കരാറില്‍ മുന്‍ കായിക മന്ത്രി അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. മെസിയെ കേരളത്തിലെത്തിക്കാനായി സ്‌പോണ്‍സറായി നിന്ന റിപ്പോര്‍ട്ടര്‍ ടിവി ഓഫീസില്‍  കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. അവിടെ നിന്നും പിടിച്ചെടുത്ത രേഖകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഫോറന്‍സിക് പരിശോധനക്കയക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്യും.

റിപ്പോര്‍ട്ടര്‍ ടിവിയില്‍ 20 മണിക്കൂര്‍ നീണ്ട റെയ്ഡിനിടെ  6300 അമേരിക്കന്‍ ഡോളറും കണ്ടെടുത്തിരുന്നു. കളമശേരി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മജിസ്ട്രറ്റ് അനുമതിയോടെ  റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെ ചെമ്പുമുക്കിലെ ഫ്‌ളാറ്റിലും പോലിസ് റെയ്ഡ് നടത്തിയിരുന്നു.

മെസ്സിയെ കൊണ്ട് വരാന്‍ എന്ന പേരില്‍ നടത്തിയ തട്ടിപ്പില്‍ എസ്‌ഐടി കേസ് രജിസ്റ്റര്‍ ചെയ്തതോടെ നടപടികള്‍ കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റും. സാമ്പത്തിക തട്ടിപ്പിന് കേസെടുത്തതോടെ പി എം എല്‍ എ വകുപ്പ് ചുമത്താന്‍ ആണ് ഇടി നീക്കം. അനധികൃതമായ നേടിയ പണം തട്ടിപ്പിനായി ഉപയോഗിച്ച് അതുവഴി കള്ളപ്പണം വെളുപ്പിച്ചോ എന്നാണ് ഇഡി അന്വേഷിക്കുക.

Messi controversy: Former Sports Minister Abdurahiman likely to be questioned.

Share Email
Top