Caritas hospital

ഭക്ഷ്യസുരക്ഷാ പദ്ധതികളിലെ തൊഴിൽ നിയമങ്ങൾ കടുപ്പിച്ചു; അമേരിക്കയിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷ്യസഹായം നഷ്ടമാകുന്നു

ഭക്ഷ്യസുരക്ഷാ പദ്ധതികളിലെ തൊഴിൽ നിയമങ്ങൾ കടുപ്പിച്ചു; അമേരിക്കയിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷ്യസഹായം നഷ്ടമാകുന്നു

വാഷിം​ഗ്ടൺ: അമേരിക്കയിൽ പാവപ്പെട്ടവർക്കായി നടപ്പിലാക്കുന്ന ഭക്ഷ്യസഹായ പദ്ധതിയായ ‘സ്നാപ്പ്’ (SNAP – Supplemental Nutrition Assistance Program) ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള തൊഴിൽ നിബന്ധനകൾ കടുപ്പിച്ചതോടെ ദശലക്ഷക്കണക്കിന് ആളുകൾ പദ്ധതിയിൽ നിന്നും പുറത്തേക്ക്. പുതിയ ഫെഡറൽ നിയമപ്രകാരം തൊഴിൽ രഹിതരായ മുതിർന്ന പൗരന്മാർക്ക് ഉണ്ടായിരുന്ന ഇളവുകളുടെ പ്രായപരിധി വർദ്ധിപ്പിച്ചതാണ് കടുത്ത തിരിച്ചടിയായത്.

2025 ജൂലൈ 4-ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ച ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ നിയമപ്രകാരമാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. മുൻപ് 54 വയസ്സുവരെയുള്ളവർക്ക് പ്രാബല്യത്തിലുണ്ടായിരുന്ന തൊഴിൽ ആഴ്ചയിൽ കുറഞ്ഞത് 20 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്ന നിബന്ധന, പുതിയ നിയമപ്രകാരം 64 വയസ്സുവരെയുള്ള തൊഴിലാളികൾക്ക് നിർബന്ധമാക്കി. തൊഴിൽ ലഭിക്കാതെ വരികയും ഈ നിബന്ധന പാലിക്കാൻ സാധിക്കാതെ വരികയും ചെയ്തതോടെ രാജ്യത്തെ ലക്ഷക്കണക്കിന് ആളുകൾക്കാണ് പ്രതിമാസ ഭക്ഷണ ആനുകൂല്യങ്ങൾ പൂർണ്ണമായും ഇല്ലാതായത്.

നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം ഇതുവരെ 5.2 ദശലക്ഷത്തോളം ആളുകൾക്ക് പദ്ധതിയിലൂടെയുള്ള സഹായം നഷ്ടമായതായി ഫുഡ് റിസർച്ച് ആൻഡ് ആക്ഷൻ സെന്റർ വ്യക്തമാക്കുന്നു. 2019-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ പദ്ധതിയിലെ അംഗത്വം. സാമ്പത്തിക മേഖലയിലെ വളർച്ച കാരണമാണ് ആളുകൾ പദ്ധതിയിൽ നിന്നും പുറത്തുപോകുന്നതെന്ന് വൈറ്റ് ഹൗസ് അവകാശപ്പെടുന്നുണ്ടെങ്കിലും, വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും തൊഴിലില്ലായ്മയും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ തീരുമാനം വലിയൊരു വിഭാഗം ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

Share Email
LATEST excelnclexrn
Top