Caritas hospital

ഷാര്‍ജയില്‍ കര്‍ണാടക സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം ഒന്‍പതു കഷണങ്ങളാക്കി, ഭാര്യയേയും മകനേയും കാണാനില്ല

ഷാര്‍ജയില്‍ കര്‍ണാടക സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം ഒന്‍പതു കഷണങ്ങളാക്കി, ഭാര്യയേയും മകനേയും കാണാനില്ല

ഷാര്‍ജ: കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയെ യുഎഇയിലെ ഷാര്‍ജയില്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒമ്പത് കഷണങ്ങളാക്കി രണ്ട് ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇയാളെ കാണാനില്ലെന്നു ബന്ധുക്കള്‍ പരാതി നല്‍കി രണ്ടു മാസത്തിനു ശേഷമാണ്  മൃതദേഹം ചാക്കിനുള്ളില്‍ കക്ഷണങ്ങളായി മുറിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

ഉഡുപ്പി സ്വദേശിയായ അല്‍വിന്‍ പ്രകാശ് കുന്ദര്‍ ആണ് കൊല്ലപ്പെട്ടത്.  ഷാര്‍ജയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം ഒമ്പത് കഷണങ്ങളാക്കി രണ്ട് ബാഗുകളിലാക്കി സൂക്ഷിച്ചിരുന്നതായി പ്രകാശിന്റെ സഹോദരന്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രകാശിന്റെ ഭാര്യ ടീന കുന്ദറിനെയും മകനെയും കാണാനില്ലെന്നാണ് വിവരം. ഇരുവരും ഷാര്‍ജ വിട്ട് ഇന്ത്യയിലേക്ക് പോയിരിക്കാമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

എന്നാല്‍ ഭാര്യയുടെയും മകന്റെയും എവിടെന്നു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. കൊലപാതകവുമായി ഇവര്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യത്തിലും ഇതുവരെ സ്ഥിരീകരണമില്ല.പ്രകാശിന്റെ കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്നും സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനൊടുവില്‍ മാത്രമേ വ്യക്തമാകൂ.

A native of Karnataka was murdered in Sharjah and his body chopped into nine pieces; his wife and son are missing.

Share Email
LATEST excelnclexrn
Top