Caritas hospital

കേരളത്തിൽ 20,000 കോടിയുടെ റെയിൽവേ പദ്ധതികൾ; ഭൂമിയേറ്റെടുക്കൽ പ്രധാന തടസ്സമെന്നും റെയിൽവേ മന്ത്രി; കേരള എംപിമാരുായി കൂടിക്കാഴ്ച നടത്തി, പാലക്കാട്‌ ഡിവിഷനിൽ നിരാശ

കേരളത്തിൽ 20,000 കോടിയുടെ റെയിൽവേ പദ്ധതികൾ; ഭൂമിയേറ്റെടുക്കൽ പ്രധാന തടസ്സമെന്നും റെയിൽവേ മന്ത്രി; കേരള എംപിമാരുായി കൂടിക്കാഴ്ച നടത്തി, പാലക്കാട്‌ ഡിവിഷനിൽ നിരാശ

കേരളത്തിൽ നിലവിൽ 20,000 കോടി രൂപയിലധികം വിലമതിക്കുന്ന റെയിൽവേ വികസന പദ്ധതികൾ നടപ്പിലാക്കിവരികയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. എം.പിമാരുമായും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കൽ ഇപ്പോഴും വലിയ തടസ്സമായി തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമായ 618 ഹെക്ടറിൽ 78 ഹെക്ടർ ഭൂമി മാത്രമാണ് ഇതുവരെ ഏറ്റെടുക്കാൻ കഴിഞ്ഞത്. ബാക്കി 540 ഹെക്ടർ ഭൂമികൂടി ലഭ്യമാകാത്തതിനാൽ അങ്കമാലി-ശബരിമല പുതിയ ലൈൻ, എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കൽ തുടങ്ങിയ പ്രധാന പദ്ധതികൾ വൈകുകയാണെന്നും ഭൂമിയേറ്റെടുക്കലിനായി 1,976 കോടി രൂപ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ റെയിൽവേ ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഒമ്പത് മൾട്ടി-ട്രാക്കിങ് പാതകൾ, പുതിയ റെയിൽവേ ലൈനുകൾ, 145 മേൽപ്പാലങ്ങളും അടിപ്പാതകളും, 19 സ്റ്റേഷൻ നവീകരണ പദ്ധതികൾ എന്നിവ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. കൂടാതെ യാത്രാശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആറ് പ്രധാന സെക്ഷനുകളിലായി 800 കിലോമീറ്ററിലധികം ദൂരത്തിൽ മൂന്നും നാലും പാതകൾ നിർമിക്കുന്നതിനുള്ള പദ്ധതി റിപ്പോർട്ടുകൾ തയ്യാറാക്കി വരുന്നു. 144 കോടി രൂപയുടെ തിരുനാവായ-ഗുരുവായൂർ ലൈൻ, 4,509 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന തിരുവനന്തപുരം-കന്യാകുമാരി ഇരട്ടിപ്പിക്കൽ തുടങ്ങിയ പദ്ധതികളും ഭാവി വികസന പട്ടികയിലുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചർച്ച നടത്തിയതായും റെയിൽവേ മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ 12 വർഷത്തിനിടെ കേരളത്തിലെ റെയിൽവേ ശൃംഖല 100 ശതമാനം വൈദ്യുതീകരണം കൈവരിക്കുകയും നിരവധി ഗേജ് മാറ്റങ്ങളും പാത ഇരട്ടിപ്പിക്കലുകളും പൂർത്തിയാക്കുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി. നിലവിൽ 4,786 കോടി രൂപ ചെലവിൽ 145 റോഡ് മേൽപ്പാലങ്ങളുടെയും അടിപ്പാതകളുടെയും നിർമാണം നടക്കുന്നുണ്ടെങ്കിലും ഭൂമിയേറ്റെടുക്കലിലെയും അലൈൻമെന്റിലെയും തടസ്സങ്ങൾ കാരണം ഇതിൽ 52 പദ്ധതികൾ വൈകുകയാണ്. ഇതിനുപുറമെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി 3,111 കോടി രൂപ ചെലവിൽ 35 സ്റ്റേഷനുകളുടെ പുനർവികസനം പുരോഗമിക്കുന്നതിൽ 16 എണ്ണത്തിന്റെ നിർമാണം പൂർത്തിയായിട്ടുമുണ്ട്.

അതേസമയം, പാലക്കാട് ഡിവിഷനിൽ നിന്ന് വേർപ്പെടുത്തി മംഗളൂരുവിനെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഭാഗമാക്കാനുള്ള തീരുമാനം പിൻവലിക്കില്ലെന്ന സൂചനയും റെയിൽവേ മന്ത്രി നൽകി. മംഗളൂരു റെയിൽവേ മേഖല മൂന്ന് വ്യത്യസ്ത സോണുകളിലായി ചിതറിക്കിടന്നത് ഗുരുതരമായ ഭരണപരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നുവെന്നും സൗത്ത് വെസ്റ്റേൺ റെയിൽവേയിലേക്ക് മാറ്റിയത് ഈ പ്രതിസന്ധി പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share Email
LATEST excelnclexrn
More Articles
Top