കൊച്ചി: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ കേരളത്തിസെത്തിക്കുമെന്ന സംഭവവുമയാി ബന്ധപ്പെട്ട വിവാദത്തില്‍ അഗസ്റ്റിന്‍ സഹോദരന്മാരുടെ വീട്ടിലും ഇവരുടെ ഉടമസ്ഥതയിലുള്ള റിപ്പോര്‍ട്ടര്‍ ടിവി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ്. പ്രത്യേക അന്വേഷണം സംഘമാണ് അഞ്ച് സ്ഥലങ്ങളില്‍ റൈഡ് നടത്തുന്നത്. അഗസ്റ്റിന്‍ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും ആര്‍ബിസിയുടെ ഓഫീസിലും വയനാട്ടിലെ കുടുംബ വീട്ടിലുമാണ് പരിശോധന നടക്കുന്നത്.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് എസ് ഐ ടി അന്വേഷണം ആരംഭിച്ചത്. ഇന്ന് പുലര്‍ച്ചെ മുതലാണ് അഗസ്റ്റിന്‍ സഹോദരന്മാരുടെ വീട്ടിലും സ്ഥാപങ്ങളിലും പൊലീസ് സംഘം തെരച്ചില്‍ തുടങ്ങിയത്. മെസിയുടെ പേരില്‍ വന്‍ തട്ടിപ്പാണ് നടന്നതെന്ന് കായിക വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് ഉണ്ടെന്ന് ജിഎസ്ടി വകുപ്പിന്റെ റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം കോടതിയില്‍ നിന്ന് വാറണ്ട് വാങ്ങിയാണ് റെയ്ഡ് നടത്തുന്നത്.ആര്‍ബിസിയുടെ ഓഫീസ് ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടര്‍ ചാനലിന്റെ കെട്ടിടത്തിലും പരിശോധന നടക്കുന്നുണ്ട്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫീസില്‍ പരിശോധന നടത്തുന്നത്. എന്നാല്‍ ചാനലിന്റെ ഡസ്‌കിലുള്‍പ്പെടെ നടത്തുന്ന റെയ്ഡിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചുവാങ്ങി അന്വേഷണ സംഘം അതിക്രമം കാണിച്ചുവെന്ന പരാതിയും ഉയരുന്നുണ്ട്.
Regarding the initiative to bring Messi to Kerala: Raids conducted at the Augustine brothers’ homes and the Reporter TV office.

















