Caritas hospital

ലോസ് ആഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരിക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

ലോസ് ആഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരിക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ വയോജന താമസകേന്ദ്രത്തില്‍ ജീവനക്കാരന്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്തു. മൂന്നു ജീവനക്കാര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൗത്ത് ലോസ് ആഞ്ചലസിലെ പ്രോഗ്രസീവ് ഹോം ഫോര്‍ ദ എല്‍ഡര്‍ലിയുടെ ലോബിയില്‍ തിങ്കളാഴ്ച്ച രാവിലെ11 ഓടെയാണ് വെടിവെപ്പ് നടന്നത്.

വെടിയേറ്റ മൂന്ന് പേരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നും മറ്റ് രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ലോസ് ആഞ്ചലസ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ചീഫ് മാര്‍ക്ക് റെയ്ന അറിയിച്ചു. പരിക്കേറ്റവരെല്ലാം സ്ഥാപനത്തിലെ ജീവനക്കാരാണ്. 60 വയസ് പ്രായമുള്ള പുരുഷനും 40 വയസും , 70 വയസുമുള്‌ല രണ്ട് സ്ത്രീകളുമാണ് പരിക്കേറ്റവരെന്ന് പൊലീസ് വ്യക്തമാക്കി.

60 വയസ് പ്രായമുള്ള പുരുഷനാണ് പ്രതിയെന്നും ഇയാളും സ്ഥാപനത്തിലെ ജീവനക്കാരനാണെന്നും പൊലീസ് അറിയിച്ചു. 100 ലധികം പേര്‍ താമസിക്കുന്ന സ്ഥാപനത്തിലെ അന്തേവാസികള്‍ക്ക് ആര്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. വെടിവെപ്പിന്റെ കാരണം, പ്രതിയും പരിക്കേറ്റ ജീവനക്കാരും തമ്മിലുള്ള ബന്ധം, വെടിയുതിര്‍ക്കാന്‍ ഇടയാക്കിയ സാഹചര്യം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

Shooting at a senior care center in Los Angeles; three employees injured, colleague in custody.

Share Email
LATEST excelnclexrn
More Articles
Top