മിനിയാപൊളിസ്: മിനസോട്ട സംസ്ഥാനത്തെ മിനിയാപൊളിസ് നഗരമധ്യത്തില്‍ നടന്ന വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതായി നഗര അധികൃതര്‍ വ്യക്തമാക്കി.
ബുധനാഴ്ച ഉച്ചയ്ക്കാണ് മിനിയാപൊളിസ് നഗരമധ്യത്തിലെ 15 ഈസ്റ്റ് ഗ്രാന്റ് സ്ട്രീറ്റിന് സമീപം വെടിവെപ്പ് ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു.
വെടിവെപ്പിനെ തുടര്‍ന്ന് മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സിന്റെ നേതൃത്വത്തിലുള്ള പൊതുസുരക്ഷാ വിഭാഗവും സംഭവസ്ഥലത്ത് ഇടപെട്ടു. പ്രാദേശിക നിയമപാലകരെ സഹായിക്കുന്നതിനായി സംസ്ഥാന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചു.
”പ്രാദേശിക നിയമപാലകരെ പിന്തുണയ്ക്കുന്നതിനായി സംസ്ഥാന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് പങ്കുവെക്കും,” ടിം വാള്‍സ് വ്യക്തമാക്കി.
വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ പ്രദേശവാസികളോട് സംഭവസ്ഥലത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ആരാണഅ വെടിവെയ്പ് നടത്തിയതെന്ന സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Shooting in Minneapolis: Several people injured, including two police officers.

















