കൊച്ചി: കാലിഫോര്‍ണിയയില്‍ ദാരുണമായി കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു വിദേശത്തെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇന്നു രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി.
തൃശൂര്‍ മുടിക്കോട് തെക്കുട്ട് അഞ്ജന ഹരി, തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ ആന്‍മേരി മാത്യു എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ എട്ടോടെ നെടുമ്പാ ശ്ശേരിയില്‍ എത്തിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 28-നായിരുന്നു കാലിഫോര്‍ണിയയില്‍ മലയാളികളെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. അഞ്ജനയുടെ സുഹൃത്തും കോട്ടയം സ്വദേശിനിയുമായ അനില എന്ന യുവതിയാണ് രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നാണ് കണ്ടെത്തല്‍. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം, എംബാം ചെയ്യല്‍, അമേരിക്കന്‍ വിദേശകാര്യ-ഇമിഗ്രേഷന്‍ വകുപ്പുകളുടെ അനുമതികള്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് അയച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങിയ അഞ്ജനയുടെ മൃതദേഹം തൃശൂര്‍ മുടിക്കോട്ടെ വസതിയിലെ ത്തിച്ച ശേഷം ഇന്ന് വൈകീട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ആന്‍മേരിയുടെ മൃതദേഹം ഭര്‍ത്താവിന്റെ നാടായ കോട്ടയത്തേക്ക് കൊണ്ടുപോയി നാളെ .പന്നിമറ്റം സെന്റ് ഇഗ്‌നേഷ്യസ് ദേവാലയ സെമിത്തേരിയിലാണ് ആന്‍മേരിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
The bodies of the Malayali women killed in California have been brought home.
















