മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ശനിയാഴ്ച കാലം ചെയ്ത ഡോ. എബ്രഹാം മാർ യൂലിയോസിന്റെ (81) കബറടക്കം സെന്റ് ജോൺസ് കത്തീഡ്രലിൽ നടന്നു. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബേസിലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ശുശ്രൂഷയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. രാവിലെ 7-ന് ഏഴാംപെരു പെരുന്നാൾ ശുശ്രൂഷയും, 9-ന് സമാപന ശുശ്രൂഷയും നടന്നു. 11 മണിയോടെ ഭൗതിക ശരീരം നൂറുകണക്കിന് വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ കത്തീഡ്രലിൽ നിന്ന് കബറിലേക്ക് എടുത്തു. 11.30-ഓടെ കബറടക്ക ശുശ്രൂഷ പൂർത്തിയായി. മലങ്കര കത്തോലിക്കാ സഭയിലെ ബിഷപ്പുമാരായ ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കുറിയലോസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, ഡോ. സാമുവൽ മാർ ഐറേനിയോസ്, ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ്, ഡോ. ആന്റണി മാർ സിൽവാനോസ്, തോമസ് മാർ അന്തോണിയോസ്, വിൻസെന്റ് മാർ പൗലോസ്, ഗീവർഗീസ് മാർ മക്കാറിയോസ്, മാത്യൂസ് മാർ പക്കോമിസോസ്, തോമസ് മാർ യൂസേബിയോസ്, ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ്, യൂഹാനോൻ മാർ അലക്സിയോസ് എന്നിവർ സഹകാർമികരായിരുന്ന. സിറോ മലബാർ സഭയിലെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ആർച്ച്ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, മാർ തോമസ് തറയിൽ, മാർ ബോസ്കോ പുത്തൂർ, ഓർത്തഡോക്സ് സഭയിലെ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. ഗീവർഗീസ് മാർ യൂലിയോസ്, യാക്കോബായ സഭയിലെ മാത്യൂസ് മാർ അന്തീമോസ്, ആലപ്പുഴ രൂപത മെത്രാൻ, ബിഷപ്പ് ജയിംസ് ആനാപറമ്പിൽ, മാർത്തോമ്മാ സഭയിലെ ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം, കോട്ടയം രൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം, ബിലീവേഴ്സ് ഈസ്റ്റേൺ സഭയിലെ മാത്യൂസ് മാർ ഈവാനിയോസ് തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.