Caritas hospital

ആന്റോ അഗസ്റ്റിന്റെ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ആന്റോ അഗസ്റ്റിന്റെ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: അളവില്‍ കൂടുതല്‍ മദ്യം വീട്ടില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ആന്റോ  കഴിഞ്ഞദിവസം  സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തി ന്റെ അധ്യക്ഷതയിലുള്ള  ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ സുല്‍ത്താന്‍ ബത്തേരി മജിസ്ട്രേറ്റ് കോടതി ആന്റോ അഗസ്റ്റിന്റെ ജാമ്യ ഹര്‍ജി തള്ളിയിരുന്നു.

മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു ണ്ടെന്നും, വീടിന്റെ ഉടമസ്ഥാവ കാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ പറയുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസില്‍പ്പെ ട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റ്ച്ച്‌മെ ന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നും ആന്റോ അഗസ്റ്റിന്‍ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിച്ചിരുന്നു.

എന്നാല്‍ വാഴവറ്റയില്‍ മദ്യംപിടികൂടിയ വീട് തന്റെ പേരിലല്ലെന്നുള്ള ആന്റോയുടെ വാദം മറികട ക്കാനുള്ള രേഖകള്‍ എക്‌സൈസ് കോടതിയില്‍ സമര്‍പ്പിക്കും. ഇതിനായി മുട്ടില്‍ പഞ്ചായത്തില്‍ നിന്നടക്കം തെളിവ് ശേഖരിച്ചു. 2025 വര്‍ഷത്തെ കെട്ടിടനികുതി 2026 മാര്‍ച്ചില്‍ അടച്ചതായാണ് പഞ്ചായത്ത് രേഖ. വീട് നിര്‍മിച്ച് പത്തുവര്‍ ഷത്തി നുശേഷം 2022-ല്‍ ഉപയോഗരീതി മാറ്റുന്ന തിനായി പഞ്ചായത്തില്‍ അപേക്ഷി ച്ചിരുന്നു. ഹോംസ്റ്റേ പോലെ വാണിജ്യാവശ്യങ്ങള്‍ക്കുകൂടി ഉപയോഗി ക്കുന്നതിനാണ് അനുമതി തേടിയത്. എന്നാല്‍ പഞ്ചായത്ത് അനുമതി നിഷേധിച്ചിരുന്നു എന്നും എക്സൈസ് കോടതിയെ അറിയിക്കും.

The High Court will consider Anto Augustine’s bail plea today.

Share Email
LATEST excelnclexrn
More Articles
Top