Caritas hospital

ഫില്‍ക്ക ഫിലിം സൊസൈറ്റിയും നേര്‍ക്കാഴ്ച്ച വീക്കിലി അമേരിക്കയും സംയുക്തമായി സംഘടിപ്പിച്ച മാര്‍ത്താ മെസാറോസ് ചലച്ചിത്രമേളയും വനിതാ സംഗമവും ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി

ഫില്‍ക്ക ഫിലിം സൊസൈറ്റിയും നേര്‍ക്കാഴ്ച്ച വീക്കിലി അമേരിക്കയും സംയുക്തമായി സംഘടിപ്പിച്ച മാര്‍ത്താ മെസാറോസ് ചലച്ചിത്രമേളയും വനിതാ സംഗമവും ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി

സ്വന്തം ലേഖിക

തിരുവനന്തപുരം: ഫില്‍ക്ക ഫിലിം സൊസൈറ്റിയും യുഎസിലെ മുന്‍നിര മാധ്യമങ്ങളിലെ ശ്രദ്ധേയമായ സ്ഥാപനമായ നേര്‍ക്കാഴ്ച്ച വീക്കിലി അമേരിക്കയും സംയുക്തമായി സംഘടിപ്പിച്ച മാര്‍ത്താ മെസാറോസ് ചലച്ചിത്രമേളയും വനിതാ സംഗമവും ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി.

തിരുവനന്തപുരം പ്രസ് ക്ലബ് എസ്.എസ് റാം ഹാളില്‍ നടന്ന സമ്മേളനംമന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹം ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നു ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി അഭിപ്രായപ്പെട്ടു.

സിനിമയിലെ എല്ലാ മേഖലകളെക്കുറിച്ചും മനസിലാക്കുന്നതിനു ഈ ചലച്ചിത്രമേള സഹായകരമാകുന്നു. സിനിമയില്‍ അഭിനയമേഖലകള്‍ മാത്രമല്ല സ്ത്രീകള്‍ക്ക് വഴങ്ങുന്നതെന്നും തിരക്കഥ, നിര്‍മാണം തുടങ്ങിയ എല്ലാ മേഖലകളിലേയ്ക്കും സ്ത്രീ സാനിധ്യം വര്‍ധിച്ചു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഫില്‍ക്കാ ഫിലിം സൊസൈറ്റി 25 വര്‍ഷത്തിലേറെയായി ചെയ്യുന്ന സേവനങ്ങള്‍ ഏറ്റവും വിലമതിക്കപ്പെട്ടതാണെന്നും ഇനിയും കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയട്ടെയെന്നും ആശംസിച്ചു.

ഇന്ത്യയില്‍ ഇന്നും സ്ത്രീകള്‍ വേര്‍തിരിവ് നേരിടുന്നുണ്ടെന്നു ചടങ്ങില്‍ പ്രഭാഷണം നടത്തിയ സാമ്പത്തീക വിദഗ്ധ ഡോ. മേരി ജോര്‍ജ് അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ നേരിടുന്ന വേര്‍തിരിവിനെക്കുറിച്ച് നൊബേല്‍ സമ്മാനജേതാവായ ഡോ. അമൃത്യാ സെന്‍ തന്നെ തന്റെ പുസ്തകങ്ങളിലൂടെ പലവട്ടം വ്യക്തമാക്കിയിട്ടുള്ളത്. ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ സ്ത്രീകള്‍ വിവേചനം നേരിടുന്നു. പെണ്‍കുട്ടിയെന്നറിഞ്ഞാല്‍ ഭ്രൂണഹത്യ വരെ നടക്കുന്ന സ്ഥിതിയാണ്. വീടുകളില്‍ ആണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ തയാറാകുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് വലിയ വിദ്യാഭ്യാസം നല്‍കാന്‍ ഇവര്‍ ശ്രമിക്കാറില്ല. ജോലിയിലും സ്ത്രീകള്‍ വിവേചനം നേരിടുന്നതായും ഡോ. മേരി ജോര്‍ജ് അഭിപ്രായപ്പെട്ടു.

വിശ്വപ്രസിദ്ധ വനിതാ സംവിധായിക മാര്‍ത്ത മെസാറോസിന്റെ ഡയറി ഫോര്‍ മൈ ചില്‍ഡ്രന്‍സ്. നോര്‍ത്തേണ്‍ ലൈറ്റ്‌സ്, ഡയറി ഫോര്‍ മൈ ലവ്‌സ് എന്നീ ചിത്രങ്ങളാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ എസ് എസ് റാം ഹാളില്‍ സെപ്റ്റംബര്‍ 18 വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ചത്. ഇതിനോട് അനുബന്ധിച്ച് നടന്ന വനിതാസംഗമത്തില്‍ കലാ സാഹിത്യ – സാംസ്‌കാരികരംഗങ്ങളിലെ പ്രമുഖ വനിതകള്‍ പങ്കെടുത്തു. 26 വര്‍ഷം പിന്നിടുന്ന ഫില്‍ക്കഫിലിം സൊസൈറ്റിയുടെയും 10 വര്‍ഷം പിന്നിടുന്ന അമേരിക്കയിലെ നേര്‍കാഴ്ചവിക്കിലിയുടെയും ആഭിമുഖ്യത്തില്‍ വനിതാ ശിശുവികസന വകുപ്പ്. പ്രസ് ക്ലബ്ബ്, ബീം ഫിലിംസൊസൈറ്റി. കേരളപീഡിയ ന്യൂസ് ചാനല്‍എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

നോവലിസ്റ്റ് ഗിരിജ സേതുനാഥ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഫില്‍ക്ക വൈസ് പ്രസിഡന്റ് കവയിത്രി രാജാംബിക വിശ്വ സാഹിത്യത്തിലെ വനിതകള്‍ എന്നവിഷയത്തില്‍ പ്രഭാഷണം നടത്തി. വനിതകള്‍ പ്രമേയമാക്കിയുള്ള കവിയരങ്ങില്‍ സുഭാഷിണി തങ്കച്ചി,സുലേഖ കുറുപ്പ്, അനിത ശരത്ത് എ. ടി. ഗിരിജ കമാരി, സജി അജീഷ്, ദിവ്യ. സി.ആര്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. തൊഴില്‍ മേഖലകളിലെ വനിതകളുടെ അവസ്ഥകളെക്കുറിച്ച് ഡോ. സംഗീത സുരേഷ് ( പാലിയംഇന്ത്യ). മേഴ്സി അലക്‌സാണ്ടര്‍ ( മത്സ്യമേഖല). സിന്ധു സുരേഷ് ( പുസ്തക പ്രസാധനം), വര്‍ഷബി ( മാധ്യമം ) എന്നിവര്‍ അനുഭവങ്ങള്‍ പങ്ക് വെച്ചു.

വിശ്വപ്രസിദ്ധ ഹംഗേറിയന്‍ സംവിധായിക മാര്‍ത്ത മെസാറോസിന്റെ 96-ാം ജന്മദിനം പ്രമാണിച്ച്’ ഡയറി ഫോര്‍ മൈ ചില്‍ഡ്രന്‍ നോര്‍ത്തേണ്‍ ലൈറ്റ്‌സ്, ഡയറി ഫോര്‍ മൈ ലവ്‌സ് എന്നീ ചിത്രങ്ങള്‍ പ്രദശിപ്പിച്ചു. ലോകസിനിമയിലെ ഏറ്റവും പ്രമുഖ വനിതാ സംവിധായികയാണ് മാര്‍ത്ത മെസാറോസ്

ആത്മകഥന സ്പര്‍ശമുള്ള പ്രമേയങ്ങളാണ് മാര്‍ത്ത മെസാറോസിന്റെ സിനിമകള്‍.സാമൂഹിക രാഷ്ട്രീയ സാഹചര്യത്തില്‍ സ്ത്രീയുടെ അവസ്ഥ അനാവരണം ചെയ്യുന്നു.

The Marta Mészáros Film Festival and Women’s Gathering, jointly organized by the Filka Film Society and Nerkazhcha Weekly (USA), drew significant public participation.

Share Email
LATEST excelnclexrn
Top