Caritas hospital

അനധികൃത സ്വത്ത് സമ്പാദനം: കോട്ടയം വിജിലൻസ് കോടതി വിധിക്കെതിരെ ടോമിൻ തച്ചങ്കരി ഹൈക്കോടതിയിൽ

അനധികൃത സ്വത്ത് സമ്പാദനം: കോട്ടയം വിജിലൻസ് കോടതി വിധിക്കെതിരെ ടോമിൻ തച്ചങ്കരി ഹൈക്കോടതിയിൽ

കൊച്ചി: വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ തനിക്ക് നാല് വർഷം തടവും പിഴയും ശിക്ഷ വിധിച്ച കോട്ടയം വിജിലൻസ് കോടതി ഉത്തരവിനെതിരെ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചു. കോട്ടയം പ്രത്യേക വിജിലൻസ് കോടതിയുടെ വിധി റദ്ദാക്കണമെന്നും, ശിക്ഷാനടപടികൾ നിർത്തിവെച്ച് തനിക്ക് ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയിൽ അപ്പീൽ ഹർജി നൽകിയത്.

തനിക്കെതിരെയുള്ള വിജിലൻസ് കണ്ടെത്തലുകൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും തനിക്ക ലഭിച്ച വരുമാനത്തിന്റെയും സ്വത്തുക്കളുടെയും കൃത്യമായ വിവരങ്ങൾ കോടതിക്ക് മുന്നിൽ ഹാജരാക്കിയിട്ടുണ്ടെന്നുമാണ് അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അപ്പീൽ ഹർജി വരും ചൊവ്വാഴ്ച ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. കേസിൽ കോട്ടയം വിജിലൻസ് കോടതി വിധി പുറപ്പെടുവിച്ചതിനെ തുടർന്ന് തച്ചങ്കരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തച്ചങ്കരി 64.70 ലക്ഷത്തോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസ് കേസ്.135 ശതമാനത്തിലധികം അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കോടതി നാല് വർഷം തടവും 30 ലക്ഷത്തിലധികം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഹൈക്കോടതി ചൊവ്വാഴ്ച അപ്പീൽ പരിഗണിക്കാനിരിക്കെ തച്ചങ്കരിക്ക് ലഭിക്കുന്ന ആശ്വാസ നടപടികൾ നിർണ്ണായകമാകും.

Share Email
LATEST excelnclexrn
Top