ഡബ്ലിന്‍: സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഫോണില്‍ സംസാരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ശനിയാഴ്ച ഡബ്ലിനില്‍ ഐറിഷ് പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിനുമായി നടത്തിയ ഹ്രസ്വ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
സൗദികിരീടാവകാശിയുമായുള്ള ഫോണ്‍ സംഭാഷണത്തെക്കുറിച്ചും അമേരിക്കയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സംഭാഷണത്തിന്റെ വിശദാംശങ്ങളോ ഭാവി നടപടികളോ വ്യക്തമാക്കാന്‍ ട്രംപ് തയാറായില്ല. എംബിഎസുമായി സംസാരിച്ചുവെന്ന വിവരം മാത്രമാണ് അദ്ദേഹം സ്ഥിരീകരിച്ചത്.
ബിന്‍ സല്‍മാനുമായി ഞാന്‍ ഫോണില്‍ സംസാരിച്ചു. അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. എല്ലാം വളരെ നല്ല രീതിയില്‍ പരിഹരിക്കപ്പെടും. കാര്യങ്ങള്‍ വളരെ മികച്ചതായിരിക്കുമെന്നുമാണ് ട്രംപ് പ്രതികരിച്ചത്.
കിരീടാവകാശിയുമായി ഏത് വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്നോ അമേരിക്കയുടെ ഭാഗത്തുനിന്ന് എന്ത് നടപടികളാണ് പ്രതീക്ഷിക്കാവുന്നതെന്നോ ട്രംപ് വിശദീകരിച്ചിട്ടില്ല. എന്നാല്‍ കാര്യങ്ങള്‍ അനുകൂലമായി പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.
Trump held a phone conversation with the Saudi Crown Prince.

















