swayamvara
pulimoottil

ഹോര്‍മൂസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ ആക്കി മാറ്റണമെന്ന ആവശ്യവുമായി ട്രംപ് തന്നെ രംഗത്ത്

ഹോര്‍മൂസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ ആക്കി മാറ്റണമെന്ന ആവശ്യവുമായി ട്രംപ് തന്നെ രംഗത്ത്

വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കിന്റെ പേര് മാറ്റി തന്റെ പേര് കടലിടുക്കിന് ഇടണമെന്ന ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഹോര്‍മൂസ് കടലിടുക്ക് ഇപ്പോള്‍ അമേരിക്കയുടെ പൂര്‍ണ നിയന്ത്രണത്തിലാണെന്നും അതിനാല്‍ ഈ കടലിടുക്കിന് ട്രംപ് കടലിടുക്ക് എന്ന് പുനര്‍നാമകരണം നടത്തിയാലോ എന്നാണ് തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ചോദിച്ചിരിക്കുന്നത്.

മുമ്പ് ഹോര്‍മുസ് കടലിടുക്കിനെ ‘പുതിയ യുഎസ് ടെറിട്ടറി’ എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് കടലിടുക്കിന് സ്വന്തം പേര് നല്‍കിയാലോ എന്ന് ആരാഞ്ഞുകൊണ്ട് ട്രംപ് രംഗത്തെത്തിയത്.

ഹോര്‍മൂസിന്റെ പേര് ട്രംപ് കടലിടുക്ക് എന്ന് മാറ്റിയാല്‍ യുഎസിനെപ്പോലെ ഇത് എക്കാലത്തേക്കാളും തരംഗമായി മാറുമെന്നും ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

Trump himself has come forward with a demand to rename the Strait of Hormuz to the ‘Trump Strait.’

Share Email
LATEST excelnclexrn
Top