ന്യൂയോര്‍ക്കിലെ കമ്മ്യൂണിറ്റി കോളേജില്‍ കത്തിക്കുത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു; രണ്ട് പ്രതികള്‍ കസ്റ്റഡിയില്‍

ന്യൂയോര്‍ക്കിലെ കമ്മ്യൂണിറ്റി കോളേജില്‍ കത്തിക്കുത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു; രണ്ട് പ്രതികള്‍ കസ്റ്റഡിയില്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഒരു കമ്മ്യൂണിറ്റി കോളേജില്‍ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ക്ക് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാല്‍ഹല്ലയിലെ സണ്ണി വെസ്റ്റ്‌ചെസ്റ്റര്‍ കമ്യൂണിറ്റി കോളജിലാണ് ് ബുധനാഴ്ച സംഭവം നടന്നത്. ഉച്ചയ്ക്ക് 12.40ഓടെ കുത്തേറ്റ സംഭവത്തെക്കുറിച്ച് നിരവധി ഫോണ്‍ കോളുകള്‍ ലഭിച്ചതായി വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി പൊലീസ് അറിയിച്ചു.

തര്‍ക്കം പിന്നീട് ശാരീരിക സംഘര്‍ഷത്തിലേക്ക് മാറിയതോടെയാണ് കുത്തേറ്റതെന്ന് പൊലീസ് വ്യക്തമാക്കി. പരിക്കേറ്റ രണ്ട് പേരെയും ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് പൊലീസ് അറിയിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തതായും ഒരു കത്തി കണ്ടെടുത്തതായും വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി പൊലീസ് അറിയിച്ചു. സംഘര്‍ഷത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് പ്രതികളെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവരില്‍ ആര്‍ക്കും കുത്തേറ്റിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും പൊലീസ് തിരയുന്നില്ലെന്നും കോളേജ് ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും നിലവില്‍ ഭീഷണിയില്ലെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് കോളേജിലെ ഡേവിഡ് സ്വോപ്പ് സ്റ്റുഡന്റ് സെന്റര്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന കോളജ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

Two injured in stabbing at New York community college; two suspects in custody.

Share Email
LATEST excelnclexrn
More Articles
Top