Caritas hospital

അണക്കെട്ടുകളില്‍ ജലനിരപ്പ് വലിയ തോതില്‍ കുറയുന്നു: മഴ ലഭ്യതയില്‍ 28 ശതമാനം കുറവ്

അണക്കെട്ടുകളില്‍ ജലനിരപ്പ് വലിയ തോതില്‍ കുറയുന്നു: മഴ ലഭ്യതയില്‍ 28 ശതമാനം കുറവ്

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും ചൂടും രൂക്ഷമാകുമെന്നുള്ള സൂചനയുമായി റിപ്പോര്‍ട്ടുകള്‍. സംസ്ഥാന തലത്തില്‍ മഴ ലഭ്യതയില്‍ 28 ശതമാനം കുറവെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ പതിനേഴുവരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. വയനാട്ടില്‍ ആണ്  ഏറ്റവും കുറവ് മഴ പെയ്തത്. ആകെ ലഭിക്കേണ്ട മഴയുടെ 54 ശതമാനം കുറവ് വയനാട്ടില്‍ ഉണ്ടായി.ഇടുക്കിയില്‍ 47 ശതമാനത്തിന്റെ കുറവാണ് ് രേഖപ്പെടുത്തിയത്. സാധാരണഗതിയില്‍  ഏറ്റവും കൂടുതല്‍  മഴ ലഭിക്കുന്ന ജില്ലകളാണ് വയനാടും ഇടുക്കിയും.

‘എല്‍നിനോ’പ്രതിഭാസമാണ്  ഇത്തവണ കാലവര്‍ഷം ദുര്‍ബലമാകാന്‍ പ്രധാന കാരണം . വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടു ദിവസത്തിനകം ഒരു ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ശനിയാഴ്ചയോടെ ഇത് ശക്തി പ്രാപിച്ച് ന്യൂനമര്‍ദ്ദമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

Water levels in dams dropping significantly: 28% deficit in rainfall.

Share Email
Top